സങ്കടം അടക്കാനാവാതെ.... കണ്ണൂരില്‍ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കണ്ണൂരില്‍ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്റെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു.
ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തില്‍പ്പെട്ടത്. പാണപ്പുഴ മാത്ത് വയല്‍ പാലത്തിന്റെ അരികില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
അമിത വേഗതയില്‍ വന്ന ബൈക്ക് റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോണ്‍ഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നല്‍കി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കില്‍ നിന്ന് മുക്തനായി വരവെയാണ് വീണ്ടും അപകടം സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha





















