തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്....ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്

തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കൂടാതെ അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മെയ് 5നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഭര്‍ത്താവ് അശോകന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിഴത്തുകയായ അഞ്ചുലക്ഷംരൂപ ചന്ദ്രികയുടെ മക്കളായ അശ്വതിക്കും അനശ്വരയ്ക്കും നല്‍കണം. ഈ തുക അശോകനില്‍ നിന്ന് ഈടാക്കാനായില്ലെങ്കില്‍ തുക നല്‍കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കുടുംബപ്രശ്‌നങ്ങള്‍ കാരണം രണ്ടുപേരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. തോല്‍പ്പെട്ടിയിലെ സഹോദരന്റെ വീട്ടിലായിരുന്നു ചന്ദ്രിക. ഇവിടെയത്തിയാണ് ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ഭര്‍ത്താവ് ചന്ദ്രികയെ ആക്രമിച്ചത്.
മക്കളുടെ മുന്നില്‍വെച്ച് അശോകന്‍ ചന്ദ്രികയെ കുത്തിയത്. ഇവരുടെ മൊഴിയാണ് ശിക്ഷ ലഭിക്കുന്നതിന് നിര്‍ണായക വഴിത്തിരിവായി മാറിയത്.
ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കാണാന്‍ വന്നപ്പോഴൊക്കെ ചന്ദ്രിക ഭര്‍ത്താവില്‍ നിന്നും അകന്നുമാറിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അശോകന്‍ ചന്ദ്രികയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















