Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കളമശ്ശേരി സ്ഫോടന കേസ്...പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്..NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം...ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും....

01 NOVEMBER 2023 11:17 AM IST
മലയാളി വാര്‍ത്ത

കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്.NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം.പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കുക. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് നീക്കം.അതേസമയം കേസിലെ നിര്‍ണായക തെളിവായ മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറെന്‍സിക്ക് പരിശോധനയ്ക്കായി കൈമാറും. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ ഫോണില്‍ സ്‌ഫോടനത്തിന്റെ ആസൂത്രണം മുതലുള്ള തെളിവുകളുണ്ടെന്നാണ് വിവരം.

 

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടക്കം പരിശോധിക്കും. മാര്‍ട്ടിന്റെ ദുബായില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. അവിടെ ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്. ഇയാള്‍ക്ക് സ്‌ഫോടനത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതടക്കം പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം ഇയാളുടെ കുടുംബ വീട്ടില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു.അതേസമയം ഡൊമിനിക്ക് മാർട്ടിനെ അടുത്ത മാസം 29 വരെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി റിമാൻഡിൽ വിട്ടത്.

കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പോലീസ് പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി.
എന്തൊക്കെയാണെന്ന് ഇയാൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്‌ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെടുത്തു.ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇതുവരെ മൂന്ന് പേർ മരിച്ചു.

 

സംഭവത്തിന് പിന്നാലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഐപിസി 302, 307, എക്‌സ്‌പ്ലോസീവ് ആക്ട് 3എ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.യൂ ട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്നതരം ബോംബല്ല ഇതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ.എൻ.എസ്.ജിയുടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.ഒരു മാസം മുമ്പാണ് ഡൊമിനിക് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇതിനിടയിൽ ബോംബുണ്ടാക്കാൻ പഠിച്ചെന്നത് അവിശ്വസനീയം.റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌ഫോടന ദിവസം മുതൽ പരിശോധനകൾ നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends