Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല'......എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്..അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും, അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല.... അതിന് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ടുപിടുത്തം....

01 NOVEMBER 2023 11:40 AM IST
മലയാളി വാര്‍ത്ത

എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല. അതിന് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ടുപിടുത്തം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൈക്കിന് വേണ്ടി കടിപിടി കൂടിയ പ്രസിഡന്റാണല്ലോ എല്ലാവര്‍ക്കും മാതൃക. അതായത് മോഷണക്കേസിലെ പ്രതി പെറ്റിക്കേസിലെ പ്രതിയെ കുറ്റംപറയുന്നത് പോലെയാണ് പ്രസിഡന്റിന്റെ രോധനത്തെ പലരും കാണുന്നത്. എന്നാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ട് താനും. കോണ്‍ഗ്രസിന് സംബന്ധിച്ച് കേരളത്തില്‍ സുവര്‍ണാവസരമാണ് ഓരോ ദിവസം കഴിയുന്തോറും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.

 

അതുകൊണ്ട് വലിയ കട്ടിപ്പണിയൊന്നും ചെയ്യണ്ട, നൈസായിട്ട് എല്ലാവരും ഒരുമിച്ച് നിന്നാല്‍ അടുത്തതവണ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാം. അതിന് പോലും മടികാട്ടുന്നവരെ സുധാകരന്‍ അസഭ്യം പറയാതിരുന്നത് അദ്ദേഹത്തിന്റെ മര്യാദ കൊണ്ടാണ്. പ്രാദേശിക നേതാക്കള്‍ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുന്നില്ല. പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നില്ല. ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുകയാണവര്‍. പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവും കൊടുക്കാനാവുന്നില്ല. സര്‍ക്കാരിനെതിരെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ അവരാരും മെനക്കെടുന്നുമില്ല. പ്രാദേശിക നേതാക്കളാണ് പാര്‍ട്ടിയെ ചലിപ്പിക്കുന്നതും ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതും. അതുകൊണ്ട് അത്തരത്തിലുള്ളവരെ കണ്ടെത്തേണ്ടത് ഡി.സി.സി പ്രസിഡന്റുമാരുടെ ഉള്‍പ്പെടെ ചുമതലയാണ്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കൊല്ലത്തെ ജില്ലാ പ്രവര്‍ത്തക സമിതി സമ്മേളനത്തില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കടുത്ത അലംഭാവമാണ് കാട്ടിയത്. ചൊവ്വാഴ്ചയായിരുന്നു സമ്മേളനം. മൂന്ന് മണിക്കൂറുള്ള യോഗത്തില്‍ അച്ചടക്കത്തോടെ ഇരിക്കാന്‍ ഭൂരിപക്ഷം പേരും തയ്യാറായില്ല. അത് കെ.പി.സി.സി പ്രസിഡന്റിനെ ചൊടിപ്പിച്ചു. എഴുന്നേറ്റ് പോയവരോട്, എവിടേ പോവാണെന്ന് അദ്ദേഹം ചോദിച്ചു. നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുംമുമ്പ് ഇറങ്ങിപ്പോകുന്നത് ശരിയാണോ, പാര്‍ട്ടിയെ നന്നാക്കാനാണോ നിങ്ങള്‍ വന്നതെന്നും അദ്ദേഹം ചോദിച്ചു. അതോടെ എല്ലാവരും മുഖത്തടികിട്ടിയത് പോലെയായി. കസേരകളെല്ലാം ഏതാണ്ട് കാലിയായിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസംഗം അവസാനിച്ചപ്പോള്‍ പലരും പോകാന്‍ എഴുനേറ്റപ്പോഴേ അദ്ദേഹം വിലക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസംഗം കഴിഞ്ഞതോടെ പലരും മുങ്ങി. അതോടെ സുധാകരന്‍ കലിപ്പിലായി. ' നിങ്ങള് പറഞ്ഞിട്ടല്ലേ ഞങ്ങള് വന്നത്, പാര്‍ട്ടിയുണ്ടാക്കേണ്ടത് നിങ്ങളല്ലേ. ആ നിങ്ങള്‍ക്ക് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സില്ലെങ്കില്‍ പിന്നെ ഞങ്ങളെന്തിനാണ് ഇങ്ങോട്ട് വരുന്നത്. ഞങ്ങളെല്ലാം മറ്റ് ജില്ലകളില്‍ നിന്ന് വന്നതാണ്.

 

ഞങ്ങളെ നിങ്ങള്‍ അപമാനിക്കുകയാണ്' എന്ന് ദേഷ്യപ്പെട്ട സുധാകരന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വി.ടി ബല്‍റാമിനോട് പ്രസംഗം നിര്‍ത്താനും ആവശ്യപ്പെട്ടു. അതോടെ കൊല്ലത്തെ നേതാക്കളും പെട്ടു. എല്ലാം വെറും വഴിപാട് ചടങ്ങുകളായി മാറുന്നെന്ന വിമര്‍ശനവും ഉയര്‍ന്നു.സി.പി.എമ്മിനെയും ബി.ജെ.പിയെയും തകര്‍ക്കണമെന്ന പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളെയും സുധാകരന്‍ കണക്കിന് പരിഹസിച്ചു. ' നിങ്ങളെന്ത് കുന്തം അനക്കാനാ, രാവിലെ ആയിരം പേരാണിവിടെ വന്നത്. ഒരാള് വിചാരിച്ചാല്‍ രണ്ട് ബൂത്ത് കമ്മിറ്റി ഉണ്ടാക്കാം, പറ്റുമോ? എങ്ങനെ സാധിക്കുമെന്നും ചോദിച്ചു'. തിരുവനന്തപുരം ജില്ലയിലെ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ പ്രവര്‍ത്തന മികവിനല്ല, ജാതിയും ഉപജാതിയും പറഞ്ഞാണ് പലരും സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടി പരിപാടികള്‍ നേതാക്കളെ കൊണ്ട് നിറയുകയാണ്. നേതാക്കള്‍ ഉത്തരവിടാനും പ്രവര്‍ത്തകര്‍ പണിയെടുക്കാനും എന്ന രീതി ശരിയല്ലെന്ന് സതീശനും ആഞ്ഞടിച്ചു. താഴേതട്ടിലെ പ്രവര്‍ത്തനം പരിതാപകരമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പോലും പാര്‍ട്ടി മിഷനറിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഉമ്മന്‍ചാണ്ടിയെ പോലെ, പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന നേതാക്കളില്ലാത്തതും പ്രശ്‌നമാകുന്നു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകരെ ഒരുപോലെ സജ്ജമാക്കാന്‍ കഴിയുന്ന നേതാവാണ് കെ.മുരളീധരന്‍. തെക്കുള്ള വട്ടിയൂര്‍ക്കാവിലും വടക്കുള്ള വടകരയിലും ജയിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവ് മറ്റൊരു പാര്‍ട്ടിയിലുമില്ല. എന്നിട്ടും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. മുമ്പ് കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയെന്ന് ചുണ്ടിക്കാട്ടിയാണ് മുരളിയെ ഇപ്പോഴും വേട്ടയാടുന്നത്. അത് കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടല്ല, മുരളിയുടെ ജനപിന്തുണയിലും നേതൃത്വപാടവത്തിലും ഉള്ള അസൂയ കൊണ്ടാണ്. സ്ത്രീകള്‍ക്ക് പാര്‍ട്ടി വേണ്ടത്ര പരിഗണനയോ, പ്രാധാന്യമോ നല്‍കുന്നില്ലെന്നും സാധാരണ സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ നേതാക്കള്‍ വളരെ പുച്ഛത്തോടെയാണ് അവരെ കാണുന്നതെന്നും പത്മജ വേണുഗോപാല്‍ അടുത്തിടെ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് പരിപാടികളുടെ വേദികള്‍ നോക്കിയാല്‍ സ്ത്രീസാനിധ്യം വളരെ കുറവാണെന്ന് കാണാം. വനിതാ സംവരണം നടപ്പാകുമ്പോള്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടും. അതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് നേതാക്കള്‍ ആലോചിക്കുന്നു പോലുമില്ല. ചുരുക്കം പറഞ്ഞാല്‍ അടിത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ അടിമുടി കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. നന്നാക്കാന്‍ ശക്തമായ നേതൃത്വം വേണം. പാര്‍ട്ടി മിഷണറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണം. അതിന് നേതാക്കളുടെ കൂട്ടായ്മയും ഒത്തൊരുമയും വേണം. അല്ലാതെ പരസ്പരം ചെളിവാരി എറിഞ്ഞിട്ട് കാര്യമില്ല. പൂച്ചയ്ക്കാര് മണികെട്ടുമെന്ന് ആലോചിച്ചോണ്ടിരിക്കാതെ എല്ലാവരും ഒരുമിച്ച് മുന്നോട്ടിറങ്ങേണ്ട സമയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends