കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹം!......കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നുമുതല്‍ പണം നല്‍കും...കണ്ണിൽ പൊടിയിടാനുള്ള പ്ലാൻ തയ്യാർ...50 കോടി പാക്കേജില്‍ ബാങ്കിന്റെ കൈയിലുള്ളത് 17കോടി മാത്രം...'വൻതോതില്‍ കള്ളപ്പണ ഇടപാട് നടന്നു',...ഇഡി ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും...

ഇന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും എല്ലാവരും തിരുവന്തപുരത്തുണ്ട് .ഏഴു ദിനരാത്രങ്ങൾ തലസ്ഥാനത്തെ വൈവിദ്ധ്യങ്ങളുടെ ഉത്സവത്തിലേക്ക് കൂട്ടുന്ന കേരളീയം മഹോത്സവത്തിന് ഇന്ന് മിഴിതുറക്കും. രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശോഭന, മഞ്ജു വാര്യർ എന്നിവർ പങ്കെടുക്കും.കോടികൾ ചിലവിട്ട കൊണ്ടാണ് പരിപാടി നടക്കുന്നത് . അതിനിടയിൽ ഇവിടെ ഉയര്ന്നു നിലക്കുന്ന ചില വിവാദങ്ങളുടെ കണ്ണിൽ പൊടിയിടാനായി മറ്റൊരു മഹാമഹത്തിനും തുടക്കമാവുകയാണ്. കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹത്തിന് ഇന്ന് കരുവന്നൂര്‍ ബാങ്കില്‍ തുടക്കം. പാവപ്പെട്ടവന്റെ നിക്ഷേപങ്ങള്‍ കട്ടുമുടിച്ച കള്ളന്മാര്‍ക്ക് കുടപിടിച്ച് ഗതികെട്ടതിന് പിന്നാലെയാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.
50 കേടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചതെങ്കില്‍ നിലവില്‍ ബാങ്കിന്റെ കൈവശമുള്ളത് 17.4 കോടി രൂപയാണ്. ഇതില്‍ എങ്ങനെ പാവപ്പെട്ടവരുടെ പണം നല്‍കുമെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്. ബാക്കി തുക ഉടനെ വരുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.പണം വാങ്ങുന്നവര്‍ക്ക് തുക താത്പര്യമുണ്ടെങ്കില്‍ ബാങ്കില്‍ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. കുടിശിക വായ്പകള്‍ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളാണ് പിന്‍ വലിക്കാനാവുക.അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ നവംബര്‍ 11 മുതല്‍ പിന്‍വലിക്കാം.
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് നവംബര്‍ 20 ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിംഗ്‌സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നല്‍കുമെന്നാണ് ബാങ്ക് വാഗ്ദാനം.ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്‌ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21,190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും 2,448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും അവസരമുണ്ടാകും.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 103 കോടി രൂപയുടെ ക്രമക്കേട് മാത്രമാണ് നടന്നിരിക്കുന്നതെന്നും ബാക്കിയുള്ളതെല്ലാം മാദ്ധ്യമസൃഷ്ടികള്‍ മാത്രമാണെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ആരോപിച്ചു. ആധാരങ്ങളില്‍ കൃത്രിമം കാണിച്ചാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആധാരങ്ങള്‍ ഇ.ഡി. കൊണ്ടുപോയത് വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാക്കിയെന്നും അവർ വാദിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും.50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി കുറ്റപത്രം. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കാനൊരുങ്ങുന്നത്.
തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയുംഅറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.നവംബർ 20ന് ശേഷം ബാങ്കിൻറെ എല്ലാ ശാഖയിൽ നിന്നും സേവിങ്‌സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നൽകും. മടക്കി നൽകുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രത്തിലുള്ളത് കള്ളപ്പണ ഇടപാടുകളുടെ വിശദാംശങ്ങൾ. കേസിൽ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നാണ് ഇഡി കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം.
കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്. പൊലീസ് കണ്ടെത്താത്ത പലതും ഇഡി കണ്ടെത്തിയെന്നതാണ് നിർണ്ണായകം.കരുവന്നുർ സഹകരണബാങ്കിൽ നടന്നത് വെറുമൊരു നിക്ഷേപത്തിട്ടപ്പ് മാത്രമല്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന പല അതിനിർണ്ണായക പ്രശ്‌നങ്ങളും ഉൾപ്പെടുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ പ്രാഥമിക വിവരങ്ങൾ. തീവ്രവാദ പണമൊഴുക്കലും കള്ളപ്പണം വെളുപ്പിക്കലുംസഹകരബാങ്കുകളിലൂടെയോ എന്ന സംശയമാണ് ഇതോടൊപ്പം ഉയരുന്നത്. നോട്ട് നിരോധനമുണ്ടായ നവംബർ ആദ്യം കരുവന്നൂർ ബാങ്കിൽ കോടികളുടെ നിക്ഷേപം എത്തിയതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. അല്ലാതെ നിക്ഷേപത്തട്ടിപ്പനിക്കെുറിച്ചൊക്കെ ഒക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനടുത്ത വർഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ൽ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ച് വർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്.
ഇത്ര ചെറിയ കാലത്ത് വൻതോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നിൽ ബാങ്ക് പ്രതിസന്ധി അറിയുന്നവരുടെ ഇടപെടലുള്ളതായും അവർ വേണ്ടപ്പെട്ടവരെ സഹായിച്ചുവെന്നും ഇ ഡി കരുതുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നേരത്തെ സഹകരണ ബാങ്കുകളിലുടെ വൻ തുക വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന സംശയവും ഇ ഡിക്ക് മുന്നിലുണ്ട്. ഇതെല്ലാം ആദ്യ ഘട്ട കുറ്റപത്രത്തിൽ പ്രതിഫലിക്കുമോ എന്നതും ചോദ്യമായി ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha





















