തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസും...കേരളീയം 2023ന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍, ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന, ഞാനും എല്ലാവരും ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതായും മോഹന്‍ലാല്‍

തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസും...കേരളീയം 2023ന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍,
ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന, ഞാനും എല്ലാവരും ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതായും മോഹന്‍ലാല്‍
തിരുവനന്തപുരം തന്റെ നഗരമാണ്. ഈ നഗരത്തെ കേരളീയത്തിന്റെ വേദിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. നാളെത്തേ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടുവെക്കുന്നതെന്നും മോഹന്‍ലാല്‍.
മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരളീയം കേരളീയരുടെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി ഇത് മാറട്ടെയെന്നും മമ്മൂട്ടി . സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. കേരളീയം 2023ല്‍ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു മമ്മൂട്ടി.
"
https://www.facebook.com/Malayalivartha





















