ആലപ്പുഴ കലവൂരിനു സമീപം വിദ്യാര്‍ഥി ട്രെയിന്‍തട്ടി മരിച്ചനിലയില്‍...

കലവൂരിനു സമീപം ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചു. കലവൂര്‍ ജോയല്‍ ഭവനില്‍ ജോയി ലാസറിന്റെ മകന്‍ ജോയല്‍ ജോയി (16) ആണ് മരിച്ചത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് എച്ച്എസ്എസിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്.
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസാണ് ഇടിച്ചത്.
അതേസമയം കൊല്ലം കടയ്ക്കലില്‍ ടിപ്പിറിനു പിന്നില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെയാണ് സംഭവം.
കടയ്ക്കലില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിലിടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശം തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മോട്ടോര്‍വാഹന വകുപ്പും പോലീസും സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു.
https://www.facebook.com/Malayalivartha





















