സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം പരിപൂര്‍ണമായി സുതാര്യമാക്കാന്‍ കഴിയില്ലെന്ന് അക്കാദമി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം പരിപൂര്‍ണമായി സുതാര്യമാക്കാന്‍ കഴിയില്ലെന്ന് ചലച്ചിത്ര അക്കാദമി. ജൂറി ചര്‍ച്ചചെയ്ത് തയ്യാറാക്കുന്ന റിപ്പോര്‍ട്ടല്ലാതെ മറ്റുകാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പുരസ്‌ക്കാര നിര്‍ണയത്തെ ബാധിക്കുമെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അക്കാദമിയുടെ മറുപടി.
സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വര്‍ഷംതോറുമുണ്ടാകുന്ന വിവാദങ്ങളുടെ ചുവടുപിടിച്ചാണ് പൊതുജന താല്‍പര്യാര്‍ഥം ചില ചോദ്യങ്ങള്‍ അക്കാദമിയോട് ഉന്നയിച്ചത്. കഴിഞ്ഞ ജൂറി അംഗങ്ങളുടെ കാര്യങ്ങള്‍കൂടി ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങളും ലഭിച്ച ഉത്തരവും ഇങ്ങനെ. പുരസ്‌കാര നിര്‍ണയത്തിനായി തയ്യാറാക്കുന്ന റിപ്പോര്‍ട്ടല്ലാതെ ചിത്രങ്ങള്‍ക്ക് ജൂറി മാര്‍ക്ക് നല്‍കിയിട്ടുണ്ടോ? ജൂറി അംഗങ്ങള്‍ ചിത്രങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാറില്ലെന്ന് ഉത്തരം. ജൂറി അംഗങ്ങള്‍ മാര്‍ക്ക് നല്‍കണമെന്നോ, ഒന്നിച്ചിരുന്നു നടത്തുന്ന ചര്‍ച്ചകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നോ ഉള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ? ജൂറിയുടെ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഡോക്യുമെന്റ് ചെയ്ത് പരസ്യപ്പെടുത്തുന്നത് പുരസ്‌കാരനിര്‍ണയത്തെ ബാധിക്കുമെന്ന് അക്കാദമിയുടെ മറുപടി.
ജൂറി അംഗങ്ങളുടെ മനസ്സും രാഷ്ട്രീയവും താല്‍പര്യങ്ങളും സര്‍വോപരി അതിലെ ഭൂരിപക്ഷ അഭിപ്രായത്തിനുമപ്പുറം പുരസ്‌കാര നിര്‍ണയത്തിന് മറ്റ് മാനദണ്ഡങ്ങളൊന്നുമില്ലെന്ന സ്ഥിരം ആരോപണംകൂടി ശരിവയ്ക്കുന്നതായി അക്കാദമിയുടെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























