ഗുരുവായൂർ മേൽപ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന്, നിയമസഭയിൽ പ്രഖ്യാപിക്കാൻ ഗുരുവായൂർ എംഎൽഎ തയ്യാറാകുമോ..? തട്ടകത്തിൽ കേറി വെല്ലുവിളിച്ച് സുരേഷ് ഗോപി...നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്ന താക്കീതും...

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാന്‍ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതില്‍ വരുമെന്നും ധന്യയെ കണ്ട് പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്റെ മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചിപ്പൂവും വാഴനാരില്‍ കെട്ടിയത് 16-ാം തീയതി രാത്രി എത്തിച്ചു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ധന്യ പറഞ്ഞു.
ഇതിന് ആവശ്യമായ കാര്യങ്ങള്‍ എത്തിച്ചുതരാമെന്ന് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.അതി ശേഷം ഗുരുവായൂരിൽ നടന്ന കോഫി ടൈം വിത്ത് എസ്ജിയിൽ ഗുരുവായൂർ എംഎൽഎയെ വെല്ലുവിളിച്ച് സുരേഷ് ഗോപി. ഗുരുവായൂർ മേൽപ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന് നിയമസഭയിൽ പ്രഖ്യാപിക്കാൻ ഗുരുവായൂർ എംഎൽഎ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മേൽപാലത്തിന്റെ നിർമ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരാണ് എന്ന നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്നും സുരേഷ് ഗോപി പരിപാടിയിൽ പറഞ്ഞു.ഗുരുവായൂരിൽ കോഫി ടൈം വിത് എസ്ജി എന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.തെരുവു യോഗത്തിൽ സഖാക്കളുടെ മുൻപിൽ നിങ്ങൾ നുണകൾ പറഞ്ഞോളൂ.
എന്നാൽ നിയമസഭയുടെ രേഖയിൽ വരുന്ന വിധം മേൽപാലത്തിന് റെയിൽവേ പണം നൽകുന്നില്ലെന്നു പറയാൻ ഗുരുവായൂർ എംഎൽഎയ്‌ക്ക് ധൈര്യമുണ്ടോയെന്നും അത് കഴിയില്ലെങ്കിൽ മേൽപ്പാലം നിർമ്മിച്ചതിന് റെയിൽവേയുടെ പണം വേണ്ടെന്ന് എംഎൽഎയുടെ നേതാവായ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് പറഞ്ഞാലും മതി എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വെല്ലുവിളി.അതേസമയം പരിപാടിക്കിടെ കടപ്പുറം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമമാണ് പ്രധാന പ്രശ്നമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതോടെ പൈപ്പ് പൊട്ടിയത് നന്നാക്കാൻ രണ്ട് ലക്ഷം രൂപ നടൻ സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. അഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും സംഭവത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പല പ്രതിനിധികളും പരാതിപ്പെട്ടതോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.ഗുരുവായൂർ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചർച്ചയിൽ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സുരേഷ് ഗോപിയുമായി സംവദിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, എന്നിവർ പങ്കെടുത്തു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു.അതിനു ശേഷം പിന്നീട മാധ്യമങ്ങളെ കണ്ടപ്പോൾ . ഇനി ഒതുങ്ങി ഇരിക്കില്ല ഇനി ഞാനും ശക്തമായി തന്നെ പ്രതികരിക്കാൻ പോവുകയാണെന്ന് എന്നുള്ള മുന്നറിയിപ്പും അദ്ദേഹം തന്നിരുന്നു. കടുത്ത വിമർശനം ആയിരുന്നു ഉന്നയിച്ചിരുന്നത്.ഇനിയാണ് യഥാർത്ഥ കളികൾ തുടങ്ങാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. അതിനെ ഭാഗമായിട്ടൊക്കെ തന്നെയാണ് . ഇപ്പോൾ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha