പരിപാടിയ്ക്കായി സ്റ്റേഡിയം വിട്ടു നൽകുന്നത് സ്റ്റേഡിയത്തിന്റെ തകര്‍ച്ചയ്ക്ക് ഇടവരുത്തും; നവകേരള സദസ് പരിപാടിയ്ക്കായി പാലാ സിന്തറ്റിക് സ്റ്റേഡിയം വിട്ടുനല്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി യുഡിഎഫ്

പാലാ കോർപറേഷനിലെ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. നവകേരള സദസ് പരിപാടിയ്ക്കായി പാലാ സിന്തറ്റിക് സ്റ്റേഡിയം വിട്ടുനല്കുന്നതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി . പരിപാടിയ്ക്കായി സ്റ്റേഡിയം വിട്ടുനല്കുന്നത്, സ്റ്റേഡിയത്തിന്റെ തകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
നേതാവ് സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രിന്‍സ് വി.സി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പിന്നീട് ഇവര്‍ തറയില്‍ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രതിഷേധത്തെ അവഗണിച്ച് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha