ഡിവൈ.എസ്.പിക്കെതിരേ ലൈംഗികപീഡനം ആരോപിച്ച യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ ഫലം

ഡിവൈ.എസ്.പിക്കെതിരേ ലൈംഗികപീഡനം ആരോപിച്ച യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ ഫലം. കോട്ടയം ഡിവൈ.എസ്.പിയായിരുന്ന ടി.എ. ആന്റണിക്കെതിരേ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണു പീഡനം നടന്നിട്ടില്ലെന്നു തെളിഞ്ഞത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ കോട്ടയം ഈസ്റ്റ് സി.ഐ: എ.ജെ. തോമസിനു കൈമാറി. പൊന്‍കുന്നത്ത് ഇന്റര്‍നെറ്റ് കഫേ നടത്തിവരികയായിരുന്ന യുവതിയാണു തന്നെ തട്ടിക്കൊണ്ടുപോയി പോലീസ് ക്വാട്ടേഴ്‌സില്‍വച്ച് പീഡിപ്പിച്ചെന്നു ഡിവൈ.എസ്.പിക്കെതിരേ ആരോപണം ഉന്നയിച്ചത്. ആരോപണത്തെത്തുടര്‍ന്നു ഡിവൈ.എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, അദ്ദേഹം ആരോപണം നിഷേധിച്ചു. വൈദ്യപരിശോധനയ്ക്കു വിധേയയാകണമെന്നു യുവതിയോടു പോലീസ് ആവശ്യപ്പെട്ടു. യുവതി ആദ്യം വിസമ്മതിച്ചെങ്കിലും പരിശോധന വേണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. അതോടെയാണു പരിശോധനയ്ക്കു സമ്മതിച്ചത്. ജില്ലാ ആശുപത്രിയില്‍ മൂന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു വൈദ്യപരിശോധന. യുവതിയുടെ ഭര്‍ത്താവും സഹോദരനും തമ്മിലുള്ള കേസ് ഡിവൈ.എസ്.പി. കൈകാര്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരേ പീഡന ആരോപണം ഉയര്‍ന്നത്. തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന ആന്റണി ഒരു മാസം മുമ്പാണു കോട്ടയം ഡിവൈ.എസ്.പിയായി ചുമതലയേറ്റത്. വര്‍ഷങ്ങളായി യുവതിയെ പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്നും ഡിവൈ.എസ്.പി. ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു സി.ഐ: എ.ജെ. തോമസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























