മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ട് പോകാനും ശ്രമം, മുഖം മറച്ച് ഒരു സ്ത്രീയും പുരുഷനും വീടിന് പരിസരത്ത് നില്‍ക്കുന്ന് കണ്ടു, അജ്ഞാത സംഘം ഗേറ്റിനടുത്ത് എത്തിയതും ആരാണെന്ന് ചോദിച്ചപ്പോള്‍ ഓടി, സംഭവം ഓയൂരിന് 10 കിലോമീറ്റർ അകലെ

ഓയൂരിന് 10 കിലോമീറ്ററിന് അകലെ ഇന്നലെ മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി പരാതി. സൈനികനായ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘം ഗേറ്റിനടുത്ത് എത്തുകയും ആരാണെന്ന് ചോദിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വീട്ടുകാരി ചിത്ര പറഞ്ഞു. ബൈക്കില്‍ ആണ് ഇവർ എത്തിയത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. 12 വയസുള്ള മകള്‍ സിറ്റൗട്ടിലേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ച് ഒരു സ്ത്രീയും പുരുഷനും വീടിന് പരിസരത്ത് നില്‍ക്കുന്ന് കണ്ടു.
ആരാണ് എന്ന് ചോദിച്ചതിന് പിന്നാലെ ഗേറ്റ് കടന്ന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നയാളെയും കൂട്ടി പോയി. രണ്ടര വയസുള്ള തന്റെ മകനെ തട്ടിക്കൊണ്ട് പോകാനാണ് സംഘം എത്തിയതെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ചിത്ര പറഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതായും ചിത്ര പറഞ്ഞു.
അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അവരെ കുറിച്ച് കൂടുതലൊന്നും കണ്ടെത്താന്‍ ആയില്ലെന്നും ചിത്ര പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് ഒരു മണിക്കൂര്‍ കഴിയുന്നതിനിടെയാണ് ഓയൂരില്‍ അബിഗേല്‍ സാറയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത വന്നത്.
https://www.facebook.com/Malayalivartha