ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു....
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന 'താര'യാണ് ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ചരിഞ്ഞത്.
പുന്നത്തൂര്‍ക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്. സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരന്‍ 1957 ല്‍ ആണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തുന്നത്.
പുന്നത്തുര്‍കോട്ടയില്‍ ഗുരുവായൂര്‍ കേശവനൊപ്പം 1975 ല്‍ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പില്‍ സ്വര്‍ണതിടമ്പ് ഏറ്റാനും താരക്ക് നിയോഗമുണ്ടായിട്ടുണ്ട്. ആനയുടെ മൃതദേഹം ഇന്ന് രാവിലെ 10ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്ര അയപ്പ്. 9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയില്‍ തന്നെയായിരുന്നു നില്‍പ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നല്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha