Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിമാലി ടൂറിസ്റ്റ്‌ഹോമിലെ കൂട്ടക്കൊല: രണ്ടാം പ്രതിയും പിടിയിലായി

04 JANUARY 2016 01:39 PM IST
മലയാളി വാര്‍ത്ത.

കോളിളക്കം സൃഷ്ടിച്ച അടിമാലി ടൂറിസ്റ്റ് ഹോമിലെ അരുംകൊല, രണ്ടാം പ്രതി പത്തു മാസത്തിനുശേഷം പിടിയില്‍. കര്‍ണാടക ഹനുമന്ദപുര തോട്ടപുര ഹനുമന്ത രായപ്പയുടെ മകന്‍ മധുനാഥിനെയാണ് (23) അടിമാലി സി.ഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് മാണ്ഡിയില്‍ നിന്നും പിടികൂടിയത്. പ്രതിയെ ഇന്ന് അടിമാലിയിലെത്തിക്കും.

ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര 23), മഞ്ജുനാഥ് (22)എന്നിവരെ നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവര്‍ക്കെതിരെ അടിമാലി പൊലീസ് നേരത്തെതന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2015 ഫെബ്രുവരി 13ന് രാത്രിയിലാണ് അരുംകൊല നടന്നത്.

അടിമാലി രാജധാനി ടൂറിസ്റ്റ്ഹോം നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, മാതാവ് നാച്ചി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും കൈക്കലാക്കി കടക്കുകയായിരുന്നു. കൊലയ്ക്കു പിന്നില്‍ മോഷണമായിരുന്നു ലക്ഷ്യം.

രണ്ടാം പ്രതി മധുനാഥിനെ പിടികൂടാന്‍ മൂന്നു പ്രാവശ്യം കേരള പൊലീസ് കര്‍ണാടകയില്‍ പോയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാണ്ഡിയില്‍ ഉണ്ടെന്ന് അടിമാലി സി.ഐക്ക് കഴിഞ്ഞദിവസം കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് കേരള പൊലീസ് കര്‍ണാടകയിലേക്ക് പോയതും പ്രതിയെ കൈയോടെ പിടികൂടിയതും.

കേരള പൊലീസ് എത്തിയിട്ടുണ്ടെന്ന് മണത്തറിഞ്ഞ മധുനാഥ് ഒരു വീട്ടില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മല്‍പിടുത്തത്തിലൂടെയാണ് മധുനാഥിനെ കീഴടക്കിയത്. ഒന്നും മൂന്നും പ്രതികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി.ഐ സജി മര്‍ക്കോസ് മാസങ്ങള്‍ക്കു മുമ്പേ അടിമാലി ഒന്നാംക്‌ളാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഇവരെ വീണ്ടും പിടികൂടുക പ്രയാസമായതിനാലാണ് എത്രയുംവേഗം കുറ്റപത്രം തയാറാക്കി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

മൂന്നാം പ്രതി മഞ്ജുനാഥിനെ മാര്‍ച്ച് മൂന്നിന് കര്‍ണ്ണാടകയിലെ തുംകൂറില്‍ നിന്നും ഒന്നാം പ്രതി രാഘവേന്ദ്രയെ മാര്‍ച്ച് 9 ന് ഗോവയിലെ വൃദ്ധസദനത്തില്‍ നിന്നുമാണ് പൊലിസ് പിടികൂടിയത്. രണ്ടാം പ്രതി മധുനാഥിന്റെ  കൈവശമുള്ള പണവും സ്വര്‍ണ്ണാഭരണങ്ങളും  കണ്ടെത്താനുണ്ട്. പ്രതിയെ ഇന്ന് അടിമാലിയില്‍ എത്തിച്ചശേഷം തെളിവെടുപ്പ് നടത്തും. ഒത്തുചേരല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എട്ടോളം വകുപ്പുകളും ശാസ്ത്രീയ തെളിവുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളതെന്ന് സി.ഐ വ്യക്തമാക്കി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends