കോടികള്‍ മുടക്കിയിട്ടും ദുരിതമൊഴിയാതെ അട്ടപ്പാടി; ശിശു മരണങ്ങള്‍ തുടരുന്നു

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികളാണ് എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം 24 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013ലെ റിപ്പോര്‍ട്ട് പ്രകാരം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ ശിശുമരണ നിരക്ക് കുറക്കുന്നതിനും ആദിവാസി ഊരുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപാലനത്തിനുമായി പ്രത്യേകമായി 4.33 കോടി രൂപയും അനുവദിച്ചിരുന്നു. ശിശു മരണങ്ങള്‍ ഉയരാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രകള്‍ക്ക് ലഭിക്കുന്ന പോഷകാഹാരത്തിന്റെ കുറവും ആരോഗ്യ പരിപാലനത്തിന്റെ ലഭ്യതക്കുറവുമണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടും സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നില്ല.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും പദ്ധതി നടത്തിപ്പുകാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പോക്കറ്റിലാക്കുന്ന സ്ഥിതിയാണ്. ഇക്കരണത്താല്‍ ആദിവാസി ഊരുകളിലേക്ക് ഫണ്ട് വേണ്ടവിധത്തില്‍ എത്തുന്നില്ല. ആദിവാസി ഊരുകളിലെ വികസന മുരടിപ്പിന് ഇത് കാരണമാകുന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആദിവാസി മേഖലകളിലേക്ക് നല്‍കുന്ന ഫണ്ടുകള്‍ ആദിവാസി ഊരുകളിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത.
ആദിവാസി ഊരുകളിലെ ശിശുമരണ നിരക്ക് കുറയ്ക്കുമെന്ന പറഞ്ഞ മന്ത്രി ജയലക്ഷ്മിയുടെ വാദം പൊള്ളയായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























