ധീരന് യാത്രമൊഴി, നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം നാളെ നടത്തും

പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ഭീകര ആക്രമണത്തിനിടെ കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട് വിക്ടേ!ാറിയ കേ!ാളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം ജില്ലാ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് മണ്ണാര്‍ക്കാടുവഴി കരിമ്പുഴ എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലെത്തിച്ചു. നിരഞ്ജന്റെ അഛന്‍, ഭാര്യ, സഹേ!ാദരങ്ങള്‍ എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
മൃതദേഹം നാളെ രാവിലെ ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് 11 വരെ കെഎയുപി സ്‌കൂളില്‍ പെ!ാതുദര്‍ശനം. ശേഷം സംസ്‌കാരം നടത്തും. ബെംഗളൂരുവില്‍ നിന്നു റേ!ാഡുമാര്‍ഗം മൃതദേഹം എത്തിക്കാന്‍ ഏഴുമണിക്കൂറിലധികം എടുക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സേനാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.
തറവാട്ടുക്ഷേത്രത്തിനു തെക്കുഭാഗത്താണ് ധീരജവാന് അന്ത്യവിശ്രമസ്ഥാനം ഒരുങ്ങുന്നത്. സൈനിക അകമ്പടിയേ!ാടെ റേ!ാഡുമാര്‍ഗം കെ!ാണ്ടുവരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഹെലികേ!ാപ്റ്ററില്‍ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാത്രിയേ!ാടെ എളമ്പുലാശ്ശേരിയിലെ വീട്ടിലെത്തുമെന്നാണു വിവരം. നിരഞ്ജന്റെ അച്ഛന്‍ ശിവരാജന്റെ സഹേ!ാദരന്‍ ഹരികൃഷ്ണന്റെ വീട്ടിലും പൊതുദര്‍ശനത്തിനുവയ്ക്കും.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചുകെ!ാണ്ടിരിക്കുന്നു. ജില്ലാകലക്ടര്‍ പി.മേരിക്കുട്ടി ഉള്‍പ്പെടെയുള്ള ജില്ലാഅധികൃതരും വീടു സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട്ടു നിന്ന് 18 കിലേ!ാമീറ്റര്‍ അകലെയാണ് തറവാട്. നേരത്തെ ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരഞ്ജന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























