Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടിക്കുന്നില്‍ സുരേഷ് വീടു കയറി ഞങ്ങളെ ആക്രമിച്ചു.... കല്ലേറ് കേസില്‍ പിടിയിലായ അശോകന്റെ ഭാര്യയും മക്കളും

04 JANUARY 2016 09:50 PM IST
മലയാളി വാര്‍ത്ത.

കൊടിക്കുന്നില്‍ സുരേഷ് എംപിയും ഏതാനും പേരുമായി തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയാണ് ഉണ്ടായതെന്ന് കൊടിക്കുന്നിലിനെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ കൊച്ചാലയം അശോകന്റെ ഭാര്യ ഗീതയും മക്കളായ നിഖില്‍, നീഖിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നന്തന്‍കോട് കനകനഗറില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സഹോദരി പുത്രി ഷീജയുടെ ഭര്‍ത്താവിന്റെ അമ്മയുടെ വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നത്. അവിടെ എത്തി നിരന്തരമായി ശല്യപ്പെടുത്തുന്നത് ഷീജയാണ്. ഇതു സംബന്ധിച്ച് പരാതി മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും കൊടിക്കുന്നിലിനും നല്‍കിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനായിട്ടല്ല കൊടിക്കുന്നിലും ആളുകളും എത്തിയത്. വന്ന പാടെ തല്ലുകയായിരുന്നു. ഇത് കണ്ടവരുണ്ട്. അവരെല്ലാം പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട് ഇവര്‍ പറഞ്ഞു.
ഷീജയുടെ അമ്മായിയുടെ കുടുംബവീട്ടില്‍ വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുന്നയാളാണ് പാസ്റ്റര്‍ അശോകനും ഭാര്യ ഗീതയും. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. വനിതാ കമ്മിഷനില്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കൊടിക്കുന്നില്‍ എത്തിയത്.
വിഷയം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് പാസ്റ്ററെയും ഭാര്യ ഗീതയെയും വിളിച്ചുവരുത്തിയ എംപിയും സംഘവും ഇവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അശോകനെയും ഭാര്യയെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ ഇരുവരും കല്ലെറിഞ്ഞു. ഇഷ്ടികയും ചെടിച്ചട്ടിയുമായുള്ള പാസ്റ്ററുടെ ആക്രമണത്തില്‍ എംപി അടിതെറ്റി വീണു. ഷീജയുടെ വീട്ടിലെ ഗേറ്റും കല്ലേറില്‍ തകര്‍ന്നു. മുഖത്തും കഴുത്തിലും മുറിവേറ്റ കൊടിക്കുന്നില്‍ പൊലീസില്‍ വിവരമറിയിച്ചു.
മ്യൂസിയം എസ്.ഐയുടെ നേതൃത്വത്തിലെത്തിയ സംഘം അശോകനെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എംപിയും കൂട്ടരുമാണ് ആദ്യം ആക്രമണം നടത്തിയതെന്നു ബോധ്യപ്പെട്ടു. എന്നാല്‍ ഗീതയെയും കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തന്നെ ആക്രമിച്ചത് സിപിഐ(എം). ഗുണ്ടകളാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.
അതേസമയം എംപിയും സംഘവും ദമ്പതികളെ ആക്രമിച്ചെന്ന പരാതിയുമായി സിപിഎമ്മും രംഗത്തെത്തി. വീടുകയറിയുള്ള ആക്രമണത്തിന്റെ പേരില്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. എംപിക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍ണ അവസാനിപ്പിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends