വീരപുത്രന് നാടിന്റെ ആദരം, നിരഞ്ജന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന്

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരയോദ്ധാവ് നിരഞ്ജന് ബെംഗളൂരു നഗരവും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ബെംഗളൂരുവിലെ ബിഇഎല്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പാലക്കാട് സ്വദേശിയാണെങ്കിലും നിരഞ്ജന്‍ ബെംഗളൂരുകാര്‍ക്ക് ഏറെ സുപരിചിതനായിരുന്നു.
ബെംഗളൂരുവിലാണ് ഏറെ കാലം നിരഞ്ജനും കുടുംബവും താമസമാക്കിയിരുന്നത്. തികച്ചും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു നിരഞ്ജന്‍ എന്ന എന്‍എസ്ജി കമാന്‍ഡോയുടെ മരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ നിരഞ്ജനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു.
ലഫ്. കേണല്‍ നിരഞ്ജന്റെ മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം ജില്ലാ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് മണ്ണാര്‍ക്കാടുവഴി കരിമ്പുഴ എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലെത്തിച്ചു. നിരഞ്ജന്റെ അഛന്‍, ഭാര്യ, സഹേ!ാദരങ്ങള്‍ എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് 11 വരെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനം. ശേഷം സംസ്‌കാരം നടത്തും. ബെംഗളൂരുവില്‍ നിന്നു റോഡുമാര്‍ഗം മൃതദേഹം എത്തിക്കാന്‍ ഏഴുമണിക്കൂറിലധികം എടുക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സേനാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.
തറവാട്ടുക്ഷേത്രത്തിനു തെക്കുഭാഗത്താണ് ധീരജവാന് അന്ത്യവിശ്രമസ്ഥാനം ഒരുങ്ങുന്നത്. സൈനിക അകമ്പടിയോടെ റോഡുമാര്‍ഗം കൊണ്ടുവരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഹെലികോപ്റ്ററില്‍ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാത്രിയോടെ എളമ്പുലാശ്ശേരിയിലെ വീട്ടിലെത്തുമെന്നാണു വിവരം. നിരഞ്ജന്റെ അച്ഛന്‍ ശിവരാജന്റെ സഹേ!ാദരന്‍ ഹരികൃഷ്ണന്റെ വീട്ടിലും പൊതുദര്‍ശനത്തിനുവയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























