ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ അവസാനിക്കുന്നു; അന്തിമവാദം ഇന്ന്

മുഹമ്മദ് നിസാം പ്രതിയായ ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ അവസാനിക്കുന്നു. അന്തിമവാദം ഇന്ന് തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. പത്ത് ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും.
കഴിഞ്ഞവര്‍ഷം ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്‍പ് പ്രതി മുഹമ്മദ് നിസാമിന്റെ വിധി കുറിക്കപ്പെടുമെന്ന് ഉറപ്പാണ്. രണ്ട് മാസത്തിലേറെ നീണ്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയാണ് പ്രോസിക്യൂഷന് വേണ്ടി സി.പി. ഉദയഭാനുവും പ്രതിഭാഗത്തിനായി രാമന്‍ പിള്ളയും മുഖത്തോട് മുഖം കോര്‍ക്കുന്ന വാദത്തിലേക്ക് കടക്കുന്നത്. രണ്ട് ദിവസം കൊണ്ട് അന്തിമവാദം തീര്‍ന്നേക്കും. അങ്ങിനെയെങ്കില്‍ 15നകം കേസിലെ വിധിയും പ്രഖ്യാപിക്കും. 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു.
ഒന്നാം സാക്ഷി അനൂപ് പലതവണ മൊഴിമാറ്റിയതും നിഷാമിന്റെ ഭാര്യ അമല്‍ പ്രതിക്കനുകൂലമായി കൂറുമാറിയതും ഒഴിച്ചാല്‍ കേസ് പൂര്‍ണമായും അനുകൂലമാണെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നത്. എന്നാല്‍ ചന്ദ്രബോസിന് പരുക്കേറ്റത് വാഹനാപകടത്തിലാണെന്നും ചികിത്സാപ്പിഴവാണ് മരണകാരണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം. ഒപ്പം ശിക്ഷകുറക്കാനായി നിഷാം വിഷാദരോഗിയാണെന്ന് തെളിയിക്കാനും ശ്രമിച്ചിരുന്നു. ഇവയിലൂന്നിയാവും അന്തിമവാദവും നടക്കുക.
അതേസമയം മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കണമെന്ന നിസാമിന്റെ അപേക്ഷ ഹൈക്കോടതി തീര്‍പ്പ് കല്‍പിച്ചിട്ടില്ല. ഇത് വൈകുകയോ നിസാമിന് അനുകൂലമാകുകയോ ചെയ്താല്‍ വിചാരണക്കോടതി വിധി പറയുന്നത് നീണ്ടേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























