ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണം

സിനിമ നടനായ ആസിഫ് അലിയുടെ തൊടുപുഴയിലെ വീടിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെയാണു സംഭവം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഈ സമയത്ത് ആസിഫ് അലി വീട്ടിലുണ്ടായിരുന്നില്ല. സഹോദരന്‍ മാത്രമാണുണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘമാണു കല്ലെറിഞ്ഞത്. ബഹളം കേട്ട് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്തലി എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്ത് അലി പറഞ്ഞു.
ആസിഫലിയുടെ പിതാവ് എം.പി. ഷൗക്കത്തലി സിപിഎം മുതലക്കോടം ലോക്കല്‍ സെക്രട്ടറിയാണ്. രണ്ടു തവണ തൊടുപുഴ നഗരസഭാ അധ്യക്ഷനായിരുന്ന ഷൗക്കത്തലിയെ 1995 ലാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. തുടര്‍ന്നു മുസ്‌ലീം ലീഗിലെത്തിയെങ്കിലും 2014 ഒക്ടോബറില്‍ സിപിഎമ്മില്‍ തിരിച്ചെത്തി. നിലവില്‍ തൊടുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും തൊടുപുഴ ഹോം കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ്. ഷൗക്കത്തലിയുടെ മൂത്ത മകനാണ് ആസിഫ് അലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























