Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണീരോടെ വിട...ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് ജന്മനാടിന്റെ യാത്രാമൊഴി

05 JANUARY 2016 01:02 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് ജന്മനാടിന്റെ യാത്രാമൊഴി. നിരഞ്ജന്റെ ചേതനയറ്റ ശരീരം ജന്മനാട് അശ്രുപുഷ്പങ്ങളോടെ ഏറ്റുവാങ്ങി. അവസാനമായി ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയതു പതിനായിരങ്ങള്‍. മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.12.15 ഓടെയായിരുന്നു സംസ്‌കാരം. രാവിലെ ഏഴു മണി മുതല്‍ 11.45 വരെയായിരുന്നു പൊതുദര്‍ശനം. പിന്നീട് മൃതദേഹം കളരിക്കല്‍ തറാവട്ട് വളപ്പിലേക്ക് കൊണ്ടുവന്നു. വിവിധ സൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. 

ബംഗളൂരുവില്‍ നിന്നും ഇന്നലെ വൈകീട്ട് പാലക്കാട്ടത്തെിച്ച മൃതദേഹം വിക്ടോറിയ കോളജ് മൈതാനത്തെ പൊതുദര്‍ശനത്തിനു ശേഷം സൈനിക വാഹനത്തിലാണ് എളമ്പുളാശേരിയിലെ കുടുംബവീട്ടില്‍ കൊണ്ടുവന്നത്. അര്‍ധരാത്രിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മന്ത്രിമാരായ കെ ബാബുവും, എ പി അനില്‍കുമാറും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

നിരഞ്ജന്റെ കുടുംബത്തിന് കര്‍ണാടകസര്‍ക്കാര്‍ 30 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ഇ.എല്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിരഞ്ജന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. ധീരജവാന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരാക്രമണത്തെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം നടപടികള്‍ വച്ചുപുലര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 വര്‍ഷമായി പൂട്ടിയിട്ടിരിക്കുകയാണ് കളരിക്കല്‍ തറവാട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ ഒരുക്കിയത്. തറവാടിന്റെ തെക്കുകിഴക്ക് മൂലയിലായി വിശാലമായ പ്രദേശം നിരപ്പാക്കിയെടുത്താണ് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. നിരഞ്ജന് ആദരമര്‍പ്പിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ 11ന് മൗനപ്രാര്‍ത്ഥന നടത്തി. നിരഞ്ജന്റെ ചെറിയച്ഛന്മാരായ സേതുമാധവന്‍, വിദ്യാധരന്‍, കരസേനയുടെ കോയമ്പത്തൂര്‍ സ്‌റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ ശൈലേന്ദ്ര ആര്യ, വ്യോമസേന കോയമ്പത്തൂര്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍. ശ്രീനിവാസ്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി കളക്ടര്‍ പി. മേരിക്കുട്ടി, എംഎ!ല്‍എ.മാരായ എ.കെ. ബാലന്‍, എം. ഹംസ, കെ. അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഹെലികോപ്ടറില്‍ നിരഞ്ജന്‍കുമാറിന്റെ അച്ഛന്‍ ശിവരാജന്‍, സഹോദരന്‍ ശരത്ചന്ദ്രന്‍, ഭാര്യ ഡോ. കെ.ജി. രാധിക, മകള്‍ വിസ്മയ, ഭാര്യാപിതാവ് ഗോപാലകൃഷ്ണപ്പണിക്കര്‍, അമ്മ രാജേശ്വരി എന്നിവര്‍ക്കൊപ്പം മറ്റുബന്ധുക്കളുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends