Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

05 JANUARY 2016 01:20 PM IST
മലയാളി വാര്‍ത്ത.

വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചെന്നാരോപിച്ച് പിടികൂടിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.വിളപ്പില്‍ശാല പടവന്‍കോട് അബുമന്‍സിലില്‍ സുധീര്‍ഖാനാണ് (40) മരിച്ചത്. പൂജപ്പുര പൊലീസാണ് ഇന്നലെ രാത്രി 9.30 ഓടെ സുധീര്‍ഖാനെ കസ്റ്റഡിയിലെടുത്തത്. സുധീര്‍ഖാന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത് പൂജപ്പുരയിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.

വിളപ്പില്‍ശാലയിലെ ഓട്ടോഡ്രൈവറായ സുധീര്‍ഖാന്‍ ഇന്നലെ രാത്രി നഗരത്തില്‍ ഓട്ടം വന്ന് മടങ്ങും വഴി തിരുമല ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പൂജപ്പുര സ്‌റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ശാന്തപ്പനും സംഘവുമാണ് പിടികൂടിയത്. മദ്യപിച്ചെന്നാരോപിച്ച് വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത സുധീര്‍ഖാനെ ഇവര്‍ സ്‌റ്റേഷനിലെത്തിച്ചു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. സ്‌റ്റേഷനിലെത്തി അല്‍പ്പനേരം അവിടെ ഇരിക്കുകയും പിന്നീട് സ്‌റ്റേഷനില്‍ കിടക്കുകയും ചെയ്ത സുധീര്‍ഖാന് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പേരില്‍ പുലര്‍ച്ചെ 1.30 ഓടെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പൊലീസ് ജീപ്പിലും സ്‌റ്റേഷനിലും വച്ച് സുധീര്‍ഖാനെ പൊലീസ് ഉപദ്രവിച്ചതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇയാളുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളും പരിക്കുകളുമുള്ളതായി സംഭവമറിഞ്ഞെത്തിയ ബന്ധുക്കള്‍ പറയുന്നു. ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും സജീവ പ്രവര്‍ത്തകനായ സുധീര്‍ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതറിഞ്ഞ് വിളപ്പില്‍ശാലയില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും പൂജപ്പുര പൊലീസ് സ്‌റ്റേഷനിലും ജനറല്‍ ആശുപത്രി പരിസരത്തും സംഘടിച്ചു.

സംഭവമറിഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിനെ സി.പി.എം പ്രവര്‍ത്തകരും രോഷാകുലരായ നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം കണക്കിലെടുത്ത് കമ്മിഷണര്‍ ആശുപത്രിയില്‍ നിന്ന് പൂജപ്പുര സ്‌റ്റേഷനിലേക്ക് മടങ്ങി. കമ്മിഷണര്‍ സ്‌റ്റേഷനിലെത്തിയ വിവരം അറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും സുധീര്‍ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌റ്റേഷന്‍ ഉപരോധിച്ചു. സി.പി.എം വിളപ്പില്‍ ശാല ഏരിയാ സെക്രട്ടറി പുത്തന്‍കട വിജയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂജപ്പുരയില്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്.
ഭാര്യ: സാജിത.മക്കള്‍: സഫുവാന്‍,അഹമ്മദ്,വലീദ്. സൗദിഅറേബ്യയിലുള്ള പിതാവ് സംഭവമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഖബറടക്കം പിന്നീട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends