Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി സെക്രട്ടേറിയറ്റിനു മുന്നിലെ വേപ്പുമരത്തില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

06 JANUARY 2016 11:03 AM IST
മലയാളി വാര്‍ത്ത.

സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പുമരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഇന്നലെ ഒരു മണിക്കൂറോളം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വട്ടം ചുറ്റിച്ചു. ഭരണസിരാകേന്ദ്രത്തില്‍ പൊലീസിനെ മുള്‍മുനയിലാക്കിയത് മാവേലിക്കര ചെട്ടികുളങ്ങര കടവൂര്‍ മുറിയില്‍ കണ്ടന്‍തറയില്‍ വിമല്‍രാജെന്ന യുവാവാണ്. സര്‍ക്കാരില്‍ നിന്ന് വായ്പ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

രാവിലെ എട്ടുമണിയോടെയാണ് ടീഷര്‍ട്ടും പാന്റും ധരിച്ച ഇയാള്‍ മരത്തിലേക്ക് കയറിയത്. അരയില്‍ കയറുകെട്ടിയാണ് മരത്തിലേക്കു കയറിയത്. ഡല്‍ഹിയിലും രാജസ്ഥാനിലുമായി പഞ്ചകര്‍മ്മ സെന്ററില്‍ ജോലി നോക്കിവന്ന തനിക്ക് സംസാരശേഷിയിലെ തടസത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍സാധിക്കുന്നില്ലെന്നും ചികിത്സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായെന്നും ഇയാള്‍ മരക്കൊമ്പില്‍ ഇരുന്ന് പേപ്പറിലെഴുതി താഴേക്കിട്ടു. അതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ചികിത്സയ്ക്കും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താനും സര്‍ക്കാര്‍ സഹായം ആവശ്യമാണ്. ഇതിനായി സെക്രട്ടേറിയറ്റിലെത്തിയ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കുകയോ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ എഴുതി അറിയിച്ചു.

എം.ജിറോഡിലെ ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള മരക്കൊമ്പില്‍ കയറി ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാരും സെക്രട്ടേറിയേറ്റിലെ സുരക്ഷാ ജീവനക്കാരും വിവരം പൊലീസിനെ അറിയിച്ചു. കന്റോണ്‍മെന്റ് പൊലീസെത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ഏണി ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴേക്കും മറ്റൊരു ചില്ലയിലൂടെ വിമല്‍ താഴേക്കിറങ്ങി. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ചശേഷം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends