ജെ.എസ്. സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ പഠനവിലക്ക്...
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ പഠനവിലക്ക്. വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു ജെ.എസ്. സിദ്ധാര്‍ത്ഥിനെ. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠിക്കാനാവില്ല.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങിയ പ്രതികള്‍ക്ക് പുറമേ ഇന്ന് ഒരാള്‍ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് (25) കല്‍പ്പറ്റ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍,? പൊലീസ് പിടികൂടിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാന്‍ എന്നിവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി. ഇതുവരെ11പേരാണ് അറസ്റ്റിലായത്. നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്. കല്പറ്റ ഡിവൈ.എസ്.പി ടി,?എന്‍. സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha