ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയുടെ ദര്‍ശന പുണ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി

തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും കണ്ടു വണങ്ങി പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും മകരസംക്രമസന്ധ്യയില്‍ തെളിഞ്ഞ നക്ഷത്രവും ദര്‍ശിച്ചു വ്രത പുണ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി.
ഇന്നലെ വൈകുന്നേരം 6.42നു നടന്ന ദീപാരാധനയും തൊട്ടു പിന്നാലെ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും ദര്‍ശിക്കാന്‍ കാത്തുനിന്നവര്‍ക്കെല്ലാം നിര്‍വൃതിയുടെ ധന്യനിമിഷങ്ങള്‍.
ദീപാരാധനയ്ക്കായി നട തുറന്നു മണിമുഴങ്ങിയപ്പോള്‍ സന്നിധാനവും പരിസരവും ശരണംവിളികളാല്‍ മുഖരിതമായി. തൊഴു കൈകളോടെ ഭക്തര്‍ കാത്തുനില്‍ക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി മിന്നിമറഞ്ഞു.ഇതോടെ ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി.
മകരസംക്രമപൂജ ഇന്നലെ പുലര്‍ച്ചെയായിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച നെയ്യ് അഭിഷേകം ചെയ്താണ് സംക്രമപൂജ നടത്തിയത്. പുലര്‍ച്ചെ ഒന്നിനു നട തുറന്ന് 1.27ന് പൂജ നടത്തി നട അടച്ചു. പൂജയ്‌ക്കെത്തിയവര്‍ക്കു തന്ത്രി കണ്ഠര് മഹേഷ് മോഹനര് പ്രസാദം നല്‍കി. പുലര്‍ച്ചെ മൂന്നിനു നട തുറന്നാണു പതിവുപൂജകള്‍ നടത്തിയത്. ഉച്ചയ്ക്കു നട അടച്ചു. വൈകുന്നേരം അഞ്ചിനു നട തുറന്നു തിരുവാഭരണം സ്വീകരിക്കാനുള്ള മാല പൂജിച്ചു നല്‍കി.
ശരംകുത്തിയില്‍ ദേവസ്വം അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരുവാഭരണപേടകങ്ങള്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തു സ്വീകരിച്ചു.
പന്തളത്തുനിന്നു തിരുവാഭരണ പേടകത്തോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കാല്‍നടയായെത്തി. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ പേടകങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു പേടകങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ചാര്‍ത്തി. നട തുറന്ന് ദീപാരാധന നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























