Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ബിജു രമേശിന്റെ കപട നാടകം പൊളിയുന്നു; മദ്യവ്യവസായം തകര്‍ത്തതിന്റെ പ്രതികാരമായാണ് മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം

16 JANUARY 2016 11:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

ബാര്‍കോഴ കേസില്‍ വിജിലന്‍സ് എസ് പി സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാറുടകള്‍ പൂട്ടിയതു കൊണ്ടുള്ള നഷ്ടമാണെന്നാണ്. മദ്യവ്യവസായം തകര്‍ത്തതിന്റെ പ്രതികാരമായാണ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്ന രാഷ്ട്രീയവാദം ഏറ്റുപിടിക്കുകയാണ് വിജിലന്‍സും ചെയ്തിരിക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതിനാല്‍ ഉടമകള്‍ക്കു പ്രതിവര്‍ഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു വിജിലന്‍സ് എസ്പി സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇതു 2547.95 കോടി രൂപ വരുമെന്നു എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വ്യക്തമാക്കി. 76 പേജുള്ള റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ മുഖ്യ ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെയും പരാമര്‍ശമുണ്ട്. ബാറുകള്‍ പൂട്ടിയതുകൊണ്ട് ഏറ്റവും അധികം നഷ്ടമുണ്ടായ ഒരു വ്യവസാസിയാണ് ബിജു രമേശെന്ന് സുകേശന്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിജു രമേശിനു മാത്രം 7.44 കോടി രൂപയാണ് ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടം ഉണ്ടായത്. ഇതു കാരണമാണു ബിജു മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതെന്നാണ് സുകേശന്റെ കണ്ടെത്തില്‍. മാണിയെ കുറ്റവിമുക്തനാക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണ് കൂടുതല്‍ വിശദാംശങ്ങല്‍ പുറത്തുവന്നത്.
ബാര്‍ ഉടമകള്‍ 2013-14ല്‍ ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്ന് 1872.72 കോടി രൂപയുടെ മദ്യവും ബീയറുമാണു വാങ്ങിയത്. പകുതി ലാഭമെടുത്തു വിറ്റതായി കണക്കാക്കിയാല്‍ 936.36 കോടി രൂപ ലാഭമുണ്ട്. 2015-16ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ എട്ടു മാസം 569 കോടിയുടെ ബീയറും വൈനും ബാര്‍ ഉടമകള്‍ വാങ്ങി. 12 മാസത്തേക്ക് 853 കോടിയുടെ മദ്യം വാങ്ങിയെന്നു കണക്കാക്കിയാല്‍ 426.77 കോടി ലാഭം. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതു വഴി ഇവര്‍ക്കുണ്ടായ വരുമാനനഷ്ടം 509.09 കോടി. അഞ്ചു വര്‍ഷത്തേക്കു നഷ്ടം 2548 കോടി .
ബിജു രമേശിന് ഒന്‍പതു ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബീയറും വൈനും ഇവിടെ വാങ്ങി. 12 മാസത്തേക്ക് 8.95 കോടിയുടെ ബീയറും വൈനും വാങ്ങും. ലാഭം 4.48 കോടി. ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നപ്പോള്‍ 2013-14ല്‍ 23.85 കോടിയുടെ മദ്യവും ബീയറും വാങ്ങി. ലാഭം 11.92 കോടി രൂപ. ഒന്‍പതു ബാറുകള്‍ പൂട്ടിയതോടെ ഒരു വര്‍ഷം മാത്രമുണ്ടായ വരുമാനനഷ്ടം 7.44 കോടി. അഞ്ചു വര്‍ഷത്തെ നഷ്ടം 37.22 കോടി രൂപ.
സര്‍ക്കാരിന്റെ അബ്കാരി നയം തുടര്‍ന്നാല്‍ കനത്ത നഷ്ടം തുടരുമെന്നതിനാലാണു ബിജു ആരോപണവുമായി എത്തിയത്. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണു സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് ഇതുകൊണ്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജു രമേശ് നല്‍കിയ സിഡിയില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിയില്‍ തിരുത്തല്‍ വരുത്തിയെന്നു ഫോറന്‍സിക് ലാബ് പരിശോധനയില്‍ കണ്ടെത്തിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഡിസംബറിലെ കോര്‍ കമ്മിറ്റി യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ സംഭാഷണം എന്ന പേരിലാണു ബിജു സിഡി ഹാജരാക്കിയത്.
മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡില്‍ നാലു ഫയല്‍ ഉണ്ടായിരുന്നു. അതില്‍ മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഫയല്‍ മായ്ച്ചുകളഞ്ഞു. മറ്റു മൂന്നെണ്ണം 2010ലേതാണ്. മാത്രമല്ല ഒരിക്കല്‍ മായ്ച്ചുകളഞ്ഞ ഫയല്‍ 2015ല്‍ വീണ്ടും തിരിച്ചെടുത്തു മാറ്റം വരുത്തി. മജിസ്‌ട്രേട്ടിന് ഇതു കൈമാറുന്നതിനു മൂന്നു ദിവസം മുന്‍പ്, 2015 മാര്‍ച്ച് 27ന് ഈ ഫയല്‍ പരിശോധിച്ചിട്ടുണ്ട്. ജിയോണി മോഡല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണു ബിജു കോടതിക്കു നല്‍കിയത്. എംപി3, എംപി4 ഫോര്‍മാറ്റിലാണ് ഇതില്‍ ശബ്ദം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ വോര്‍ബിസ് എന്ന മറ്റൊരു ഫോര്‍മാറ്റിലാണ് ഇതു റിക്കോര്‍ഡ് ചെയ്തത് എന്നു കണ്ടെത്തി. മറ്റേതോ ഉപകരണത്തിലാണു സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്ന് ഇതില്‍ നിന്നു വ്യക്തം. അതിനാല്‍ ഈ ഫോണ്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന നിഗമനത്തിലുമെത്തി.
മാത്രമല്ല, ഈ മൊബൈല്‍ ഫോണ്‍ ജഗതിയിലെ ആരതി സ്റ്റുഡിയോവില്‍ കൊണ്ടുപോയി ഒരു കംപ്യൂട്ടറില്‍ പകര്‍ത്തി. രണ്ടു സിഡിയില്‍ പകര്‍പ്പെടുത്തു. അതിനിടെ സംഭാഷണത്തിന്റെ ഒറിജിനല്‍ നീക്കംചെയ്തു ശബ്ദത്തിനു കൂടുതല്‍ വ്യക്തത വരുത്തി. ഈ സംഭാഷണം തെളിവായി എടുക്കാനാകില്ല. ബിജു രമേശ് ഒരു കോടി രൂപ മാണിക്കു നല്‍കിയെന്നും വിജിലന്‍സിനു തെളിവു നല്‍കാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കണമെന്നുമാണു സംഭാഷണത്തിലെ ഉള്ളടക്കം.
സംഭാഷണങ്ങളുടെയും സിഡിയുടെയും ആധികാരികത തന്നെ സംശത്തിലായതോടെ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും വിജിലന്‍സ് നിയമോപദേഷ്ടാവിന്റെയും ഉപദേശം തേടി. തിരുത്തലുകള്‍ വരുത്തിയതിനാല്‍ ഇതൊന്നും നിയമപ്രകാരം തെളിവാകില്ലെന്നും ശബ്ദപരിശോധന ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു. ഒരു ഫയല്‍ മായ്ച്ചുകളഞ്ഞതടക്കം മറച്ചുവച്ചു ബിജു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends