സാക്ഷിമൊഴികള്‍ വിശ്വസിച്ചതു ശരിയായില്ലെന്ന് എസ് പി സുകേശന്‍, ബാറുകാര്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി

ബാര്‍ കോഴക്കേസില്‍ താന്‍ ആദ്യം തയാറാക്കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ നിര്‍ണായക സാക്ഷിമൊഴികള്‍ വേണ്ടത്ര പരിശോധന കൂടാതെ വിശ്വസിച്ചതു ശരിയല്ലെന്നു കണ്ടെത്തിയതായി വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍. നിര്‍ണായക സാക്ഷിമൊഴികള്‍ വിശ്വസിച്ചാണ് ആദ്യം വസ്തുതാ റിപ്പോര്‍ട്ട് തയാറാക്കിയത്.
എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ റിക്കോര്‍ഡുകളുമായോ മറ്റു രേഖകളുമായോ ഒത്തുനോക്കിയില്ല. ഇപ്പോള്‍ സാക്ഷികളുടെ മൊബൈല്‍ വിളികളുടെ വിശദാശം നോക്കിയപ്പോള്‍ അവര്‍ നല്‍കിയ മൊഴികളുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടെത്തി. ഉദാഹരണത്തിന്, 2014 മാര്‍ച്ച് 22നു മാണിയുടെ പാലായിലെ വസതിയില്‍ സജു ഡൊമിനിക്, ജേക്കബ് കുര്യനു പണം നല്‍കിയെന്നു പറഞ്ഞ മൊഴി സത്യമല്ല. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ സജു ആ സമയം പൊന്‍കുന്നത്തായിരുന്നു.
അന്നേ ദിവസം 12.30നു പാലാ ഹോട്ടല്‍ മഹാറാണിയില്‍ പോയി കുഞ്ഞുമോന്റെ കയ്യില്‍ നിന്നു പണം വാങ്ങി ഒന്നരയോടെ പാലായിലെ മാണിയുടെ വീട്ടിലെത്തി ജേക്കബ് കുര്യനു കൈമാറിയെന്നാണു സജു മൊഴി നല്‍കിയത്. അതുപോലെ ബിജുവിന്റെ െ്രെഡവര്‍ അമ്പിളിയുടെ മൊഴിയും കളവാണെന്നു മറ്റുള്ളവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷനിലൂടെ കണ്ടെത്തിയെന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























