Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ്..ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന്, മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്...


ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോര്‍ട്ട് കണ്ട് ഗണേഷ് കുമാര്‍ അത്ഭുതപ്പെട്ടു; നാണം കെടുത്തിയത് കെഎസ്ആര്‍ടിസി


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...

18 APRIL 2024 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത്,അവരുടെ ഭാഗം ജയിക്കാൻ അവർ ന്തും ചെയ്യും പൊട്ടിത്തെറിച്ച് യദു... ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ടായിട്ടും ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല എന്നതിൽ ആശയകുഴപ്പം

യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരിയിൽ യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചു യുവതി മണിക്കൂറിനുള്ള കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരണം..വില്ലനായത് അരളിപ്പൂ..?

മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ്..ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന്, മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്...

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം

യദുവിന്റെ രക്ഷകൻ ദേവൻ രാമചന്ദ്രൻ..?മേയറൂട്ടിയെ ഹൈക്കോടതലിയിട്ട് പൂട്ടാൻ ദേവ ശബ്ദം കേസുനടത്താൻ ലക്ഷങ്ങൾ നൽക്കാൻ ജനം...പൈസ അയക്കാൻ ജി പേ നമ്പർ തെറി ജനം

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന. ഇലക്ഷന് മുമ്പ് വിണയെ  നോട്ടീസ് അയച്ചു വരുത്താനാണ് ഇ.ഡി.യുടെ തീരുമാനം എന്നറിയുന്നു. സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ്  വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു. ഇതിൽ നിന്നും വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.  ഇങ്ങനെയൊരു  നീക്കം വീണയും കർത്തയും മനസാ വാചാ  പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സാമ്പത്തിക ഇടപാടിലെ വിശദാംശം തേടി കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്​ 24 മണിക്കൂറാണ്. കർത്തയെയും മണിക്കൂറുകൾ ചോദ്യം  ചെയ്തു.  വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്ന കേസിലാണ്​ ചോദ്യം ചെയ്യൽ.     എന്തെങ്കിലും സേവനത്തിന്​ പ്രതിഫലമായാണ്​ തുക നൽകിയതെന്ന്​ തെളിയിക്കുന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ഇ.ഡിക്ക്​ കൈമാറാൻ ഉദ്യോഗസ്ഥർക്ക്​ കഴിഞ്ഞിട്ടില്ലെന്നാണ്​ വിവരം.ഈ സാഹചര്യത്തിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന്​ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയെന്നാണ്​ സൂചന. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ​മൊഴി കൂടി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വീണയെ വിളിപ്പിക്കാനാണ്​ ഇ.ഡി ഉദ്ദേശിച്ചിരുന്നത്​. അതിനിടെ, കൂടുതൽ ജീവനക്കാർക്ക്​ ഹാജരാകൽ നോട്ടീസ്​ നൽകിയിട്ടുമുണ്ട്​. കർത്ത ഹൈകോടതിയെ സമീപിച്ചിരിക്കെ തീർപ്പിന്​ വിധേയമായിട്ടാകും തുടർനടപടികൾ. തിങ്കളാഴ്ച ഹാജരാകാനുള്ള ഇ.ഡി നോട്ടീസും തുടർന്ന്​ ഇന്നലെ ഹാജരാകാൻ നിർദേശിച്ചതും ശശിധരൻ കർത്ത അവഗണിക്കുകയായിരുന്നു.തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിൽ സംഘം എത്തിയത്.  
സോഫ്റ്റ്​വെയർ സേവനത്തിന്‍റെ പേരിൽ വീണയുടെ കമ്പനിക്ക്​ 1.72 കോടി രൂപ നൽകിയെന്നായിരുന്നു നേരത്തേ ആദായനികുതിവകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ്​ ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിൽ അരക്കോടിയോളം രൂപ നൽകി. ഇത് സംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഇടപാട്​ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് ഇ.ഡി പരിശോധന. സേവനമൊന്നും ലഭിക്കാതെയാണ്​ പണം കൈമാറിയെന്നത്​ സ്ഥിരീകരിക്കേണ്ടതുണ്ട്​.ഇടപാടിൽ വീണയുടെ മൊഴി രേഖപ്പെടുത്തേണ്ടതുമുണ്ട്​. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരാണ്​​ ചോദ്യം ​ചെയ്യലിന്​ വിധേയരായത്​. സി.എം.ആർ.എൽ 2013-14 സാമ്പത്തികവർഷം മുതൽ 2019-20 സാമ്പത്തികവർഷം വരെ കാലയളവിൽ 135 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് കണ്ടത്തിയിരുന്നു.     ഇതിൽ 95 കോടി രൂപ ചില രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദീകരണവും ഇ.ഡി തേടി.മാ​സ​പ്പ​ടി കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ.​ഡി) ക​ടു​ത്ത ന​ട​പ​ടി​ക​ൾ ചോ​ദ്യം​ചെ​യ്ത്​ കൊ​ച്ചി​ൻ മി​ന​റ​ൽ​സ്​ ആ​ൻ​ഡ്​ ​റൂ​​ട്ട​യി​ൽ ലി​മി​റ്റ​ഡ്​ (സി.​എം.​ആ​ർ.​എ​ൽ) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ശ​ശി​ധ​ര​ന്‍ ക​ര്‍ത്ത​യ​ട​ക്കം ന​ൽ​കി​യ ഉ​പ​ഹ​ര​ജി ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ്രാ​യാ​ധി​ക്യ​വു​മാ​ണ്​ ശ​ശി​ധ​ര​ൻ ക​ർ​ത്ത ഉ​ന്ന​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം​​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യെ​ങ്കി​ലും 24 മ​ണി​ക്കൂ​റി​ലേ​റെ ത​ട​ങ്ക​ലി​ൽ​വെ​ച്ച്​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ്​ ഇ.​ഡി ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പി​ക്കു​ന്ന​ത്.

  ഏ​​പ്രി​ൽ 12ന്​ ​ഹാ​ജ​രാ​കാ​നാ​ണ്​ ആ​ദ്യം നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ങ്കി​ലും ഇ​ത്​ ചോ​ദ്യം​ചെ​യ്ത്​ ന​ൽ​കി​യ പ്ര​ധാ​ന ഹ​ര​ജി അ​ന്ന്​ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ കോ​ട​തി ഇ​ട​പെ​ടാ​തി​രു​ന്ന​തോ​ടെ 15ന്​ ​ഹാ​ജ​രാ​കാ​ൻ ഇ.​ഡി നോ​ട്ടീ​സ്​ ന​ൽ​കി. തു​ട​ർ​ന്നാ​ണ്​ ക​ർ​ത്ത ഒ​ഴി​കെ​യു​ള്ള​വ​ർ ഹാ​ജ​രാ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ.​ഡി​ക്ക്​ ക​ത്തും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ചോ​ദ്യം​ചെ​യ്യ​ൽ 24 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട​തോ​ടെ​യാ​ണ്​​ സി.​എം.​ആ​ർ.​എ​ല്ലും ക​ർ​ത്ത​യും സീ​നി​യ​ർ മാ​നേ​ജ​ർ എ​ൻ.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, സീ​നി​യ​ർ ഓ​ഫി​സ​ർ അ​ഞ്ജു റാ​​ഫേ​ൽ കു​രു​വി​ള, ചീ​ഫ്​ ഫി​നാ​ൻ​സ്​ ഓ​ഫി​സ​ർ കെ.​എ​സ്.​ സു​രേ​ഷ്​ കു​മാ​ർ എ​ന്നി​വ​രും വീ​ണ്ടും ഹ​ര​ജി ന​ൽ​കി​യ​ത്.ഉ​ദ്യോ​ഗ​സ്ഥ​യ​ട​ക്ക​മു​ള്ള​വ​രെ 24 മ​ണി​ക്കൂ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ങ്ക​ലി​ല്‍വെ​ച്ചെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ഒ​രു​രാ​ത്രി മു​ഴു​വ​ന്‍ ഇ.​ഡി ഓ​ഫി​സി​ല്‍ ത​ങ്ങേ​ണ്ടി​വ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന്​ ​ഹാ​ജ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ​ചൊ​വ്വാ​ഴ്ച​ ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ വി​ട്ട​ത്. ക​മ്പ​നി​യു​​ടെ ഇ-​മെ​യി​ൽ പാ​സ് വേ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന ഹൈ​കോ​ട​തി നി​ർ​ദേ​ശം ഇ.​ഡി ലം​ഘി​ച്ചെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചു. ചോ​ദ്യം​ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചി​ല്ലേ​യെ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ ആ​രാ​ഞ്ഞു.     അ​തേ​സ​മ​യം, അ​റ​സ്റ്റു​ണ്ടാ​വി​ല്ലെ​ന്ന്​ മാ​ത്ര​മാ​ണ്​ ഉ​റ​പ്പ്​ ന​ൽ​കി​യ​തെ​ന്നും ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​മെ​ന്നും സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നാ​വി​ല്ലെ​ന്നും ഇ.​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.ഉ​ദ്യോ​ഗ​സ്ഥ​യെ ചോ​ദ്യം​ചെ​യ്ത​ത്​ ഇ.​ഡി ഡ​യ​റ​ക്ട​റേ​റ്റി​ലെ വ​നി​ത​യാ​ണ്. ചോ​ദ്യം​ചെ​യ്യ​ൽ ഒ​രു ദി​വ​സം നീ​ണ്ടെ​ങ്കി​ലും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഹ​ക​രി​ക്കാ​തി​രു​ന്ന​ത്​ ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ധാ​ന കേ​സ്​ വേ​ന​ല​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ, ഈ ​ഹ​ര​ജി​ക്ക്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും ഇ.​ഡി വാ​ദി​ച്ചു. എ​ന്നാ​ൽ, കേ​സ്​ ഉ​ട​ന​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഇ.​ഡി​യു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​കു​മെ​ന്നും ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന്​ ഇ.​ഡി​യോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി, ഫോ​ൺ കാ​ൾ റെ​ക്കോ​ഡു​ക​ളും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം ചി​ല രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഹ​ര​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.     കർത്തയുടെ കമ്പനിയിൽ നിന്നും വീണക്ക് എതിരായ വിവരങ്ങൾ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. കമ്പനിയിൽ നിന്നും ലഭിച്ച രേഖകളാണ് വീണക്ക് കുരുക്കായത് . കമ്പനിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ വിശ ദാംഗങ്ങൾ പുറത്തു വിടരുതെന്ന കർശന നിർദ്ദേശം ഇ.ഡി. നൽകിയിട്ടുണ്ട്. അതിൽ ജീവനിൽ കൊതിയുള്ള കമ്പനി അധിക്യതർ ഇക്കാര്യം പുറത്തു വിടില്ല. എന്തെല്ലാം രേഖകൾ ഇ.ഡി. കരസ്ഥമാക്കിയിട്ടുണ്ടെന്ന് കമ്പനിക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല. അതിനാൽ വീണയുടെ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും കക്ഷികൾക്ക് അറിയില്ല.

  എൻഫോഴ്സ്‌സ്മെന്റ് ഡയറക്ടറേറ്റിലെ  ഉന്നത ഉദ്യോഗസ്ഥർ കോളത്തിലേക്ക് തിരിക്കും. മുഖ്യമന്ത്രിയുടെ മകളുടെ  മൊഴിയാണ് ലക്ഷ്യം.  അന്വേഷണം ത്വരിതപ്പെടുത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശാനുസരണമാണ് ഇ.ഡി ഉദ്യോഗസ്ഥർ കേരളത്തിലേക്ക് കുതിച്ചത്. ഇലക്ഷന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം.   കേന്ദ്ര സർക്കാരും പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന  കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റ് ഇസിഐആർ (എൻഫോഴ്സ്മെൻ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാണ് നടപടി.
പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വീണയുടെ എക്സാലോജിക് കമ്പനി ഉൾപ്പടെ എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണ പരിധിയിലാണ്. ഇതിനു പുറമെ കൊച്ചിയിലെ സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികൾക്കെതിരെയാണ് പ്രത്യേകമായി അന്വേഷണം നടന്നു വരുന്നത്.
കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണ്  . കൊള്ള നടന്നതാണെന്നും കൃത്യമായ രേഖകളുണ്ടെന്നും ഇ.ഡിക്കറിയാം.   കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമായിരിക്കും ഇനി അന്വേഷണം നടക്കുക.   വീണയെ കേന്ദ്ര സർക്കാർ രക്ഷിച്ചു എന്ന മട്ടിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ്  തികച്ചും അപ്രതീക്ഷിതമായി  ഇ.ഡി. പിടി മുറുക്കിയത്. കൊച്ചി ആസ്ഥാനമായ സിഎംആർഎൽ കമ്പനിയിൽനിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റി പിണറായി ഇതു വരെ  വിശദീകരിച്ചിട്ടില്ല.    ഇരു കമ്പനികളും തമ്മിലുള്ള ദുരൂഹ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കർണാടക കമ്പനി രജിസ്ട്രാർ (ആർഒസി) മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ ചോദ്യത്തിൽനിന്ന് വീണ ഒഴിഞ്ഞുമാറിയത്.സിഎംആർഎല്ലുമായി സേവന കരാറിൽ ഏർപ്പെട്ട് എക്‌സാലോജിക് നേടിയ 1.72 കോടി രൂപയ്ക്ക് പുറമെ അതേ കമ്പനിക്ക് വ്യക്തിപരമായി കൺസൾട്ടൻസി സർവീസ് നൽകി 55 ലക്ഷം രൂപ വീണ വിജയൻ കൈപ്പറ്റിയിരുന്നു. “പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തിപരമായി താങ്കൾ 55 ലക്ഷം രൂപ സിഎംആർഎല്ലില്‍നിന്ന് കൈപ്പറ്റിയിരുന്നു. ഇത് വിശദീകരിക്കാമോ” എന്നായിരുന്നു ആർ ഒ സി ഉദ്യോഗസ്ഥരുടെ ചോദ്യം.എന്നാൽ വീണ മറുപടി നൽകിയില്ല. വീണ മുഖ്യമന്ത്രിയുടെ മകൾ അല്ലെങ്കിൽ ഇത്തരത്തിൽ സഹായിക്കുമായിരുന്നോ എന്നാണ് ഇ.ഡി.യുടെ ചോദ്യം. മുഖ്യമന്ത്രിയുടെ മകളായതു കൊണ്ട് മാത്രമാണ് കോടികൾ  കൈമടക്ക് കിട്ടിയതെന്ന് ഇ.ഡി. കരുതുന്നു. അതിന്റെ ചുരുൾ അഴിക്കുകയാണ് ലക്ഷ്യം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത്,അവരുടെ ഭാഗം ജയിക്കാൻ അവർ ന്തും ചെയ്യും പൊട്ടിത്തെറിച്ച് യദു... ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ടായിട്ടും ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല എന്നതിൽ ആശയകുഴപ്പ  (20 minutes ago)

യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരിയിൽ യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചു യുവതി മണിക്കൂറിനുള്ള കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരണം..വില്ലനായത് അരളിപ്പൂ..?  (34 minutes ago)

ഡ്രൈവറുടെ കേസ് ഡയറി  (50 minutes ago)

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം  (57 minutes ago)

അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു  (1 hour ago)

യദുവിന്റെ രക്ഷകൻ ദേവൻ രാമചന്ദ്രൻ..?മേയറൂട്ടിയെ ഹൈക്കോടതലിയിട്ട് പൂട്ടാൻ ദേവ ശബ്ദം കേസുനടത്താൻ ലക്ഷങ്ങൾ നൽക്കാൻ ജനം...പൈസ അയക്കാൻ ജി പേ നമ്പർ തെറി ജനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (1 hour ago)

ബാന്‍ഡ് മേളം നടക്കുന്നതിനിടെ കുഴഞ്ഞു വീണു.... പെരുമ്പാവൂരില്‍ പള്ളിയില്‍ ബാന്‍ഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുണ്ടക്കയത്ത് വില്‍പ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍  (2 hours ago)

ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍... സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍...റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് , പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... സജനയുടെ ചിതക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍.... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി  (2 hours ago)

കോലഞ്ചേരിയില്‍ റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി...യുവാവിന് ദാരുണാന്ത്യം  (3 hours ago)

നാഷണല്‍ ഫിലിം അക്കാഡമി ഫിലിം സൊസൈറ്റിയുടെ 2023 -2024 വര്‍ഷത്തെ രത്‌ന പുരസ്‌ക്കാരം ബിന്ദുരാജിന്  (3 hours ago)

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല... മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം....റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെ  (3 hours ago)

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവും,21 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (3 hours ago)

Malayali Vartha Recommends