വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്
വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി. അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
വിഴിഞ്ഞത്തു നിന്ന് കൊളംബോയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടു പോകുന്ന ജലേഷ്വ -5 എന്ന ടഗ്ഗിനും, ശാന്തി സാഗര്‍ -10 എന്ന ഡ്രഡ്ജറിനുമാണ് വിഴിഞ്ഞം മാതൃതുറമുഖത്ത് അണുനശീകരണം നടത്തി ഇന്റര്‍നാഷണല്‍ ഷിപ്പ് സാനിറ്റേഷന്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അന്താരാഷ്ട്ര നിയമമനുസരിച്ച് സാനിറ്റേഷന്‍ സൗജന്യമാണെങ്കിലും പോര്‍ട്ട് ഡ്യൂസ്, ചാനല്‍ ഫീസ് എന്നീ ഇനങ്ങളില്‍ കേരള മാരിടൈം ബോര്‍ഡിന് വരുമാനം ലഭിക്കുന്നതാണ് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ നടപടി.
കോവിഡ് സമയത്ത് ക്രൂ ചെയിഞ്ചിംഗിനെത്തി പുറം കടലില്‍ നങ്കൂരമിട്ട കപ്പലുകളില്‍ അണുനശീകരണത്തിന് തുറമുഖ അധികൃതര്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ചരിത്രത്തില്‍ ഇതാദ്യമായാണ് വിഴിഞ്ഞത്ത് വാര്ഫിലടുപ്പിച്ച് ജലയാനങ്ങളില്‍ സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്ന് അധികൃതര്‍.
https://www.facebook.com/Malayalivartha