കോഴ വാങ്ങിയ മന്ത്രി രാജി വയ്ക്കണം... മന്ത്രി കെ. ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി; തടഞ്ഞത് ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍

തിരുവനന്തപുരത്ത് മന്ത്രി കെ.ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. മന്ത്രിയെ ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസിനുനേരെ സി.പി.എം. പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തു. പൊലീസ് ലാത്തിവീശി.
അതിനിടെ, എക്‌സൈസ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ മന്ത്രി വി എസ് ശിവകുമാറും പെട്ടു.
ബാര്‍കോഴ വിഷയത്തിലാണു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്. എക്‌സൈസ് മന്ത്രി കെ.ബാബുവിനേയും മന്ത്രി വി എസ്.ശിവകുമാറിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി ബാബു തിരിച്ച് പോവണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.
രാവിലെ 10.30ഓടെയാണ് ഉദ്ഘാടനത്തിനായി ഔദ്യോഗിക വാഹനത്തില്‍ മന്ത്രിമാര്‍ എത്തിയത്. മന്ത്രിമാര്‍ എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ വി.ശിവന്‍കുട്ടി എം.എല്‍എ.യുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. ഇതോടെ വന്‍ പൊലീസ് സന്നാഹവുമെത്തി. മന്ത്രിമാര്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതെ വന്നതോടെ മന്ത്രിമാരുടെ വാഹനങ്ങള്‍ റോഡില്‍ നിറുത്തിയിട്ടു. ഉദ്ഘാടനം ചെയ്യാതെ മടങ്ങില്ലെന്ന് മന്ത്രി ബാബു നിലപാട് എടുത്തതോടെ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
കോഴ വാങ്ങിയ മന്ത്രി ബാബു രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ഇതോടെ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മന്ത്രിമാര്‍ക്ക് ആസ്ഥാന മന്ദിരത്തിലേക്ക് പോവാനുള്ള വഴിയും പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് ശിവന്‍കുട്ടി അടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























