Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

തെരഞ്ഞെടുപ്പിന് മുമ്പ് തുഷാറിന് കേന്ദ്രമന്ത്രി പദവി ഇല്ല... മികച്ച വിജയം നടത്തി വന്നാല്‍ നോക്കാം.. ഡല്‍ഹിയിലെ ചര്‍ച്ച ഇങ്ങനെ

18 JANUARY 2016 11:46 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ തുഷാര്‍വെള്ളാപ്പള്ളിക്ക് ഇടം നല്‍കേണ്ടതില്ലെന്ന് തീരുമാനമായി. തെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസ് അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ മന്ത്രിസഭയില്‍ എടുക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വം വെള്ളാപ്പള്ളി നടേശനെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി തുഷാറിന് അമിത് ഷാ നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചാല്‍ കേന്ദ്ര മന്ത്രിസ്ഥാനമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. ഇത് യഥാര്‍ത്ഥത്തില്‍ ബിഡിജെഎസിനെയാണ് വെട്ടിലാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയപ്പോഴും ബിഡിജെഎസിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായിരുന്നില്ല. ഇതു മനസ്സിലാക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടാനുള്ള അമിത് ഷായുടെ നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രമന്ത്രിയാകാനുള്ള തുഷാറിന്റെ നീക്കമാണ് പൊളിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാന്‍ കൂടിയായിരുന്നു ഈ നീക്കം. സുരക്ഷിത മണ്ഡലങ്ങള്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാലും ജയിക്കുമോ എന്ന ആശങ്ക തുഷാറിനുണ്ട്. കേന്ദ്രമന്ത്രിയായാല്‍ നിയമസഭാ മത്സരം ഒഴിവാക്കി രാജ്യസഭാ സീറ്റ് വാങ്ങിയെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ തുഷാറിനോട് മത്സരിക്കണമെന്ന് ബിജെപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവര്‍ ബിജെപി ദേശീയ അധ്യക്ഷനുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ തുഷാറിനു കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുഷാറിന് അമിത് ഷാ ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നാണ് സൂചന. ചര്‍ച്ചയില്‍ തുഷാറും സുഭാഷ് വാസുവും മന്ത്രിസ്ഥാനം ഉന്നയിച്ചു. അതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് മറുപടി പറയുകയും ചെയ്തുവെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരിച്ചത്. മുന്നാം മുന്നണിയുടെ നേതാവ് കുമ്മനമായിരിക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു.
മൂന്നാം മുന്നണി രൂപീകരണ ചര്‍ച്ചകള്‍ കുമ്മനത്തിന്റെ കേരള യാത്രയ്ക്ക് ശേഷം തുടങ്ങും. മുന്നണിയില്‍ ബിജെപി തന്നെയാകും പ്രധാന കക്ഷി. നിയമസഭയില്‍ ഭൂരിപക്ഷം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഈ അല്‍ഭുതം നടക്കുമോ എന്നതില്‍ സംശയമുണ്ട്. പക്ഷേ കേരളത്തിലെ വളരുന്ന ശക്തി ബിജെപിയാണെന്ന് ഈ തെരഞ്ഞെടുപ്പോടെ തെളിയിക്കുമെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു. ഇടതുവലത് മുന്നണികള്‍ ഉയര്‍ത്തുന്ന സ്ഥിരം രാഷ്ട്രീയ വിഷയങ്ങള്‍ ബിജെപി ഏറ്റുപിടിക്കില്ല. മൂന്നാമതൊരു അജണ്ടയാകും ഉയര്‍ത്തുക. കുമ്മനത്തിന്റെ നേതൃത്വം ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ വികസനത്തിന് ദിശാബോധം നല്‍കാനുള്ള പദ്ധതികളുണ്ടാകുമെന്നും ബിജെപി പറയുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലും മാര്‍ഗ നിര്‍ദ്ദേശത്തിലുമാകും പ്രചാരണം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്രമന്ത്രിമാര്‍, ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവരെല്ലാം പ്രചാരണത്തിനായി കേരളത്തിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (9 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (38 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (42 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (47 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends