Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

18 JANUARY 2016 01:14 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനെ പരിഹസിച്ചും, നവകേരളയാത്രയെ വിമര്‍ശിച്ചും വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി നരേന്ദ്രമോഡി നടത്തിയ ഒരുക്കങ്ങളോട് പിണറായി വിജയനെ സാമ്യപ്പെടുത്തിയാണ് ഭൂതകാലം നാം എന്തിനോര്‍ക്കണം എന്ന ചോദ്യത്തോടെ ബല്‍റാം ഫെയ്‌സ്ബുക്കില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞിരിക്കുന്നത്. നിരവധി രാഷ്ട്രീയ കൊലകളുടെ സൂത്രധാരത്വവും, ആസൂത്രിത അഴിമതികളും അടക്കമുളള പിണറായി വിജയന്റെ ഭൂതകാലം എന്തിന് നാം ഓര്‍ക്കണമെന്നും എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ എന്നാണ് ബല്‍റാം ചോദിക്കുന്നത്.
56 ഇഞ്ച് നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള, ദേശഭക്തനായ വികാസ് പുരുഷന്‍ കടന്നുവരുന്നു. ചായക്കടയിലിരുന്ന് ചര്‍ച്ച നടത്തുന്നു. എല്ലാം നാടിന്റെ നന്മക്ക് വേണ്ടിയല്ലേ, ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോര്‍ക്കണം?
ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള, ചിരിക്കാനറിയാവുന്ന വിപ്ലവനായകന്‍ കടന്നുവരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ആദ്യമായി ആശ്വസിപ്പിക്കുന്നു. എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ, നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോര്‍ക്കണം?
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി വലിയ പരിഹാസങ്ങളാണല്ലോ സൈബര്‍ സഖാക്കള്‍ ചൊരിയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തെ ആരില്‍ നിന്നാണ് രക്ഷിക്കാനുള്ളത് എന്നാണവരുടെ ചോദ്യം. ഫാഷിസത്തെ പുല്‍കാന്‍ വെമ്പുന്ന മട്ടില്‍ കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന ജാതി, മത വര്‍ഗ്ഗീയതയില്‍നിന്നും അസഹിഷ്ണുതയില്‍ നിന്നും ഭാവികേരളത്തിന്റെ എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടുതത്ത്വവാദങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്ല്യങ്ങള്‍ക്കും സമാശ്ലേഷിയായ വികസനകാഴ്ച്ചപ്പാടുകള്‍ക്കുമാണ് എന്നാണ് കേരളരക്ഷായാത്രയുടെ രാഷ്ട്രീയ സന്ദേശം.
എന്നാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന യാത്രയുടെ പേര് നവകേരളയാത്ര എന്നാണെന്നത് കൗതുകകരമാണ്. കാരണം ഇതേ പേരില്‍ത്തന്നെയാണ് മുന്‍പൊരിക്കലും ഇദ്ദേഹം തന്നെ മാര്‍ച്ച് നടത്തിയത് എന്ന് നമുക്കോര്‍മ്മയുണ്ട്. അതിനുശേഷം അഞ്ച് വര്‍ഷം കേരളം ഭരിക്കാന്‍ അദ്ദേഹം സെക്രട്ടറിയായ പാര്‍ട്ടിക്ക് അവസരം ലഭിക്കുകയും ചെയ്തു.
അന്ന് എന്തുകൊണ്ട് ഈപ്പറയുന്ന നവകേരളം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോ അന്ന് സൃഷ്ടിച്ച് പൂര്‍ത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡ് സൃഷ്ടിക്കാനുള്ള നവ നവ കേരളയാത്രയാണോ ഇത്തവണത്തേത് അങ്ങനെയാണെങ്കില്‍ ആദ്യത്തെ നവകേരളവും ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നവകേരളവും തമ്മിലുള്ള വ്യത്യാസമെന്താണ്? അന്നത്തേതില്‍ നിന്ന് ഏതെല്ലാം നയങ്ങളാണ് ഇന്ന് സിപിഎം വ്യത്യാസപ്പെടുത്തിയിരിക്കുന്നത്? അതിന്റെ കാരണങ്ങളെന്താണ്? കാഴ്ച്ചപ്പാടുകള്‍ മാറുന്നതിനിടയിലെ ഈ കാലതാമസം മൂലം നാടിന് നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കൂടി സിപിഎം ഏറ്റെടുക്കുമോ.
ഏതായാലും ഈ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച് പൂര്‍ത്തീകരണത്തിന്റെ വക്കിലെത്തിയിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണബോര്‍ഡുകളില്‍ അവതരിപ്പിക്കപ്പെടുന്നത് ആ പാര്‍ട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ് സൂചിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (10 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (39 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (43 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (48 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends