സരിത തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് ജിക്കുമോന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രാത്രിയില്‍ ഉള്‍പ്പെടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെ കുറിച്ച് അറിയാനാണ് വിളിച്ചിരുന്നത്. പിന്നീട് ഇത് സൗഹൃദമായി മാറിയെന്നും ജിക്കുമോന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടെന്നും ജിക്കുമോന്‍ മൊഴി നല്‍കി. ഇതില്‍ രണ്ടുതവണ സെക്രട്ടറിയേറ്റില്‍ വച്ചാണ് കണ്ടതെന്നും സോളാര്‍ കമ്പനിയുടെ എംഡി എന്ന് പരിചയപ്പെടുത്തിയാണ് സരിത സെക്രട്ടേറിയേറ്റില്‍ എത്തിയതെന്നും ജിക്കുമോന്‍ പറഞ്ഞു. ബിജു രാധാകൃഷ്ണനെകുറിച്ച് തനിക്ക് അറിയില്ലെന്നും ജിക്കുമോന്‍ മൊഴി നല്‍കി. കമ്മീഷന്‍ 25ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. കമ്മീഷന്‍ തിരുവനന്തപുരത്തെത്തിയാകും മൊഴിയെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























