ഐയും എയും പണികൊടുത്ത് സുധീരന്റെ യാത്രക്ക് ആളു കുറഞ്ഞു; സ്റ്റേജില്‍ നേതാക്കന്‍മാരുടെ പട; ചാനലുകളും പത്രങ്ങളും യാത്രയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല

ഐ ഗ്രൂപ്പം എ ഗ്രൂപ്പം പണി കൊടുത്തതോടെ വി.എം സുധീരന്റെ കേരള രക്ഷാമാര്‍ച്ചിന് ആളില്ലാതായി. ചാനലുകളും പത്രങ്ങളും യാത്രയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതായി. ഇപ്പോള്‍ കെ.പി.സി.സി ഓഫീസില്‍ നിന്ന് പത്രം ഓഫീസുകളിലേക്ക് എന്നും വാര്‍ത്ത ഫാക്‌സ് അയക്കുകയാണ്. അതേസമയം തൃശൂര്‍ പോലുള്ള മേഖലകളില്‍ എ ഗ്രൂപ്പിന്റെ കോഴ വിവാദങ്ങളുടെ പേരിലാണ് ഐ ഗ്രൂപ്പ് വിട്ട് നില്‍ക്കുന്നത്. ഇത് സംബന്ധിച്ച് ചില മണ്ഡലം പ്രസിഡന്റുമാര്‍ പരസ്യമായി രംഗത്തെത്തി. മാര്‍ച്ചുമായി സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഐ, എ ഗ്രൂപ്പ് പോര് പരിഹരിക്കാതെ അത് മുതലെടുക്കാന്‍ സുധീരന്‍ നടത്തിയ ശ്രമങ്ങളും ഇരു ഗ്രൂപ്പിലെയും പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. അതേസമയം സുധീരന്റെ കൂടെ ഉള്ളവരും അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കിയിരുന്ന പൊതുസമൂഹവും അതൃപ്തരാണ്. കെ.പി.സി.സി പ്രസിഡന്റായി സ്ഥാനം ഏറ്റപ്പോള്‍ അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളില്‍ വെള്ളം ചേര്‍ത്തെന്നാണ് ഇക്കൂട്ടരുടെ ആരോപണം. സംസ്ഥാനത്തെ പല കാര്യങ്ങളിലും ഉറച്ച നിലപാടെടുക്കാന്‍ സുധീരന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ആളില്ല. അതേസമയം സ്വീകരണ യോഗങ്ങളില്‍ സ്‌റ്റേജ് നിറഞ്ഞ് ആളുകളാണുള്ളത്. ഇതെല്ലാം സുധീരനെ ചൊടിപ്പിച്ചിട്ടുണ്ട്. യാത്ര കഴിയുമ്പോള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























