രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലത്: വി എസ്

ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ വിജിലന്‍സിന് അശേഷം വിജിലന്‍സ് ഇല്ലെന്നും അഴിമതി അന്വേഷണത്തിന് മറ്റുവല്ല ഏജന്‍സികളെയും ആശ്രയിക്കുന്നതാണ് നല്ലതെന്നുമാണ് ബാര്‍ കോഴക്കേസ് പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്. എന്താണോ വിജിലന്‍സ് സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്, അതു നടക്കുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. പിന്നെ, എന്തിനാണ് രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പിന്റെ ചുമതല കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതെന്ന് വി എസ് ചോദിച്ചു.
വിജിലന്‍സ് സംവിധാനം മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളിലെ തെളിവുകള്‍ നശിപ്പിക്കാനും കേസില്‍നിന്ന് മന്ത്രിമാരെ രക്ഷിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞു. അഴിമതിക്കാരായ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്നും വി എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























