കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ വിധി ഇന്ന്

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. കേസില്‍ നിസാം കുറ്റക്കാരനാണോ എന്നതു മാത്രമാണ് ഇന്നു വിധിക്കാന്‍ സാധ്യത. ആക്ഷേപം ബോധിപ്പിക്കുന്നതിന് അവസരത്തിനായി ശിക്ഷ വിധിക്കുന്നതു തൊട്ടടുത്ത ദിവസത്തേക്കു മാറ്റിയേക്കും.
2015 ജനുവരി 29നു പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ വച്ച് ചന്ദ്രബോസിനെ നിസാം ആഡംബര കാര്‍ കൊണ്ടിടിച്ചും, ആക്രമിച്ചും പരിക്കേല്‍പ്പിച്ചെന്നും അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. 79 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കഴിഞ്ഞ 12നു വാദം പൂര്‍ത്തിയായി.
സുപ്രീം കോടതി നിര്‍ദേശപ്രകാരം കേസ് വേഗത്തില്‍ തീര്‍പ്പാക്കാനായിരുന്നു കോടതി ശ്രമിച്ചിരുന്നത്. എന്നാല്‍, പലവട്ടം തടസവാദങ്ങളുന്നയിച്ച് കേസ് പരമാവധി നീട്ടാന്‍ പ്രതിഭാഗം ശ്രമിച്ചു. ഇതിനായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപേക്ഷകള്‍ നല്‍കി. ഇതിനിടെ, നിസാമിന്റെ ജാമ്യാപേക്ഷയും സുപ്രീം കോടതി തള്ളിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിധി വരുന്ന ദിവസം ജില്ലാ കോടതിക്കു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണെ്ടന്നു സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ്‍ അറിയിച്ചു. ജഡ്ജ് കെ.പി.സുധീറാണ് വിധി പറയുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























