Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍: പോലീസിന് അമിതാധികാരം വേണ്ടെന്നു പൊതു അഭിപ്രായം

20 JANUARY 2016 11:32 PM IST
മലയാളി വാര്‍ത്ത.

കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കുമ്പോള്‍ കരടു നിയമത്തിലേതുപോലെ പോലീസിന് അമിതാധികാരം നല്‍കുന്നതു സമൂഹത്തിനു ദോഷം ചെയ്യുമെന്നു പൊതു അഭിപ്രായം.
ഹര്‍ത്താലിലെ അക്രമസംഭവങ്ങളിലെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ഹര്‍ത്താല്‍ നിയന്ത്രണ അഥോറിറ്റി രൂപീകരിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പിനിടയില്‍ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം കണക്കാക്കാന്‍ ഹര്‍ത്താല്‍ നിയന്ത്രണ അഥോറിറ്റി വേണമെന്ന അഭിപ്രായം സമതിക്കു മുന്നില്‍ ആദ്യം ഉന്നയിച്ചതു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനാണ്. നഷ്ടപരിഹാരം നല്‍കേണ്ട തുകയും നിയമത്തില്‍ വ്യക്തമായി പ്രതിപാദിക്കണം. ദേശദ്രോഹവും വര്‍ഗീയതയെ പരിപോഷിപ്പിക്കുന്നതിനുള്ള ആവശ്യങ്ങള്‍, മതസൗഹാര്‍ദം തകര്‍ക്കുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ത്താലുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്‌യു ജനറല്‍ സെക്രട്ടറി എറിക് ഇ. സ്റ്റീഫനും കരടു നിയമത്തിലെ വ്യവസ്ഥകള്‍ പോലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ വിവരിച്ചു. ഹര്‍ത്താലിന്റെ പേരില്‍ അക്രമമുണ്ടായാല്‍ അക്രമം നടത്തിയ ആളോ അക്രമം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനാ നേതാവോ ആരു പ്രതിയാകുമെന്നു നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. പല സംഘടനകള്‍ ഒരേസമയം പണിമുടക്കു പ്രഖ്യാപിച്ചാല്‍ ഫലത്തില്‍ ഹര്‍ത്താലാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള നടപടികളും വേണം.
ഹര്‍ത്താലിന്റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, ജനങ്ങളുടെ പ്രതിഷേധ മാര്‍ഗമായ ഹര്‍ത്താല്‍ നിയന്ത്രിക്കരുതെന്ന ആവശ്യവും കമ്മിറ്റിക്കു മുന്നിലെത്തി.
പ്രതിഷേധ സമര മാര്‍ഗമാണു സര്‍ക്കാര്‍ തടയുന്നതെന്നു സിഐടിയുവിനെ പ്രതിനിധീകരിച്ചെത്തിയ എന്‍. സായികുമാര്‍ അഭിപ്രായപ്പെട്ടു. കേരളം നേരിടുന്ന റബര്‍, നാളികേര വിലയിടിവിനേക്കാള്‍ വലിയ സാമ്പത്തിക നഷ്ടമൊന്നും ഹര്‍ത്താലില്‍ സൃഷ്ടിക്കുന്നില്ല. ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്കു ഹര്‍ത്താല്‍ കാരണമാകുമെന്ന അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ഹര്‍ത്താല്‍ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഹര്‍ത്താലില്‍ നിന്നു ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് ടൂറിസം മേഖലയുടെ പ്രതിനിധികളായി എത്തിയ ഏബ്രഹാം ജോര്‍ജ്, ഇ.എം. നജീബ് എന്നിവര്‍ ആവശ്യപ്പെട്ടു. നേരത്തെ ബുക്ക് ചെയ്ത മുറികള്‍ പോലും ഹര്‍ത്താലിനെ തുടര്‍ന്നു കാന്‍സല്‍ ചെയ്തതായും അവര്‍ അറിയിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച കരടു ബില്ലില്‍ നിര്‍ദേശിച്ചതു പോലെ നിയമം അതേപടി പ്രാബല്യത്തില്‍ എത്തിക്കണമെന്നു ഹര്‍ത്താലിനെതിരേ കോടതിയെ സമീപിച്ച ഖാലിദ് മുണ്ടപ്പിള്ളി ആവശ്യമുന്നയിച്ചു.
നിയമപരമായ അവകാശം നടപ്പാക്കാത്ത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നു 10,000 രൂപ വരെ പിഴ ഈടാക്കാനുള്ള കരടിലെ നിര്‍ദേശം പിന്‍വലിക്കണമെന്നു പോലീസ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ പി.ബി. പ്രശോഭും സഖറിയാസ് ജോര്‍ജും ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കൂടാതെ നിയമസഭാംഗങ്ങളായ കെ. മുരളീധരന്‍, വി.ഡി. സതീശന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, കെ. ശിവദാസന്‍നായര്‍, എ.എ. അസീസ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും തെളിവെടുപ്പിനെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (39 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (42 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (53 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends