മച്ച് പൊട്ടിവീണാല്‍ സഹിച്ചോളണം, എങ്കില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടക്കണമെങ്കില്‍ രോഗിയും ബന്ധുക്കളും ശസ്ത്രക്രിയയുടെ ഉത്തരവാദിത്വം മാത്രം ഏറ്റെടുത്താല്‍ പോരാ! ആശുപത്രി കെട്ടിടത്തിന്റെ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ സീലിംഗ് അടര്‍ന്ന് വീണ് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് രോഗിയും ബന്ധുക്കളും ഒപ്പിട്ടുകൊടുത്താലേ ശസ്ത്രക്രിയ നടക്കൂ.
നിലവില്‍ രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ കഴിയുന്നുണ്ട്. ഇവരില്‍ നിന്നെല്ലാം സമ്മതപത്രം വെള്ളക്കടലാസില്‍ ഡോക്ടര്‍മാര്‍ ഒപ്പിട്ടു വാങ്ങിച്ചിട്ടുണ്ട്. സമ്മതപത്രത്തിന്റെ മാതൃക തയ്യാറാക്കിക്കൊടുക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്.
സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡുകളുടെ സീലിംഗ് അടര്‍ന്ന് വീണ് കോണ്‍ക്രീറ്റിന്റെ കമ്പികള്‍ പുറത്ത് കാണാം. ഓപ്പറേഷന്‍ കഴിഞ്ഞ രോഗികള്‍ അനസ്‌തേഷ്യ നല്‍കിയ ക്ഷീണത്തിലാവും. പെട്ടെന്നെന്തെങ്കിലും അപകടമുണ്ടായാല്‍ എഴുന്നേല്‍ക്കാന്‍ പോലും ഇവര്‍ക്കാവില്ല എന്നതിനാലാണ് സമ്മതപത്രം വാങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഓപ്പറേഷന്‍ തിയേറ്ററിന്റെ തൊട്ടു മുകളിലത്തെ നിലയിലാണ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഈ വാര്‍ഡ് സ്ഥിതി ചെയ്യുന്നത്. രക്തം സൂക്ഷിക്കാനായി നിര്‍മ്മിച്ച മുറിയായിരുന്നു ഇത്. അതീവ സുരക്ഷ വേണ്ട വാര്‍ഡില്‍ ജീവന്‍ പണയം വച്ചു കഴിയുകയാണ് നിര്‍ധനരായ രോഗികള്‍. മിക്ക വാര്‍ഡുകളിലും ഈര്‍പ്പം കയറി ഭിത്തികള്‍ അടരുന്നുണ്ട്.
സമ്മതപത്രത്തിന്റെ പൂര്‍ണരൂപം: പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡിന്റെ സിലീംഗ് തകരാര്‍ മൂലം കഷണങ്ങള്‍ പൊട്ടി വീഴുന്ന കാര്യം ഡോക്ടര്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടെ കിടക്കുന്നതിന് ഞങ്ങള്‍ക്ക് സമ്മതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























