പൊലീസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ

കോഴിക്കോട്ട് പൊലീസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യപ്രതികരണം നടത്തിയ പൊലീസ് നേതാക്കള്‍ അച്ചടക്കലംഘനം നടത്തിയെന്നാണ് കോഴിക്കോട് കമ്മിഷണറായിരുന്ന പി.എ.വല്‍സന്റെ റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. സംഭവത്തെ തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന്റെ കോപ്പി മനോരമ ന്യൂസിന് ലഭിച്ചു.
കോഴിക്കോട് നടക്കാവ് സ്‌റ്റേഷനില്‍ സിപിഒ ആയിരുന്ന എ.പി.ഷാജി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സമീപകാലത്തെങ്ങും ഉണ്ടാകാത്ത വിധമുള്ള കലാപമാണ് പൊലീസ് അസോസിയേഷന്‍ ഉയര്‍ത്തിയത്. ഒരു ഡിഐജി അടക്കം മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത് സേനക്കുള്ളിലും പുറത്തും പരസ്യമായി. അസോസിയേഷന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ അടക്കം ഉദ്യോഗസ്ഥരെ പരസ്യമായി വിമര്‍ശിച്ചെന്നും പ്രമേയം പാസാക്കിയെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും കാണിച്ചാണ് കോഴിക്കോട് കമ്മിഷണറായിരുന്ന പി.എ.വല്‍സന്‍ കണ്ണൂര്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് കെഎസ് ചന്ദ്രാനന്ദന്‍, ജനറല്‍ സെക്രട്ടറി ജിആര്‍ അജിത് തുടങ്ങിയ പൊലീസ് നേതാക്കളുടെ പേരുസഹിതമാണ് റിപ്പോര്‍ട്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊലീസില്‍ താഴെത്തട്ടിലുള്ളവര്‍ക്കുമിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും എസ്പി ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊലീസുകാരന്റെ മരണത്തിന് പിന്നാലെ കോഴിക്കോട്ട് നിന്ന് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ ഈ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത് ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി. പൊലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തന്റെ സ്ഥലംമാറ്റമെന്ന് പരാതിപ്പെട്ടാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പിടി ബാലന്‍ ട്രിബ്യൂണലിനെ സമീപിച്ചത്. ഇന്നത്തെ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ 2005ല്‍ പൊലീസ് സംഘടന പ്രമേയം പാസാക്കിയതും വന്‍ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























