മൈക്രോ ഫിനാന്‍സ് തട്ടിപ്പ്:വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. വെള്ളാപ്പള്ളി അടക്കം നാല് പേര്‍ക്കെതിരേ അന്വേഷണം വേണമെന്നാണ് കോടതി ഉത്തരവ്.
തെളിവ് ലഭിച്ചാല്‍ വിജിലന്‍സിന് കേസുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിട്ടു.വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ. സോമന്‍, മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി നജീബ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയില്‍ ആവശ്യം.
മൈക്രോഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് രഹസ്യപരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രഹസ്യപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 15 കോടി രൂപ എസ്എന്‍ഡിപി യോഗത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന് വായ്പ നല്‍കിയെന്നും, വെറും രണ്ട് ശതമാനം പലിശക്ക് നല്‍കുന്ന തുക 18 ശതമാനം പലിശക്ക് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് നല്‍കിയെന്നും വിഎസിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























