Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍

20 MAY 2024 06:52 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍. കേസില്‍ അമീറുല്‍ ഇസ്ലാം നിരപരാധിയാണെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കേസില്‍ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്.

ആകെയുള്ള മെഡിക്കല്‍ എവിഡെന്‍സ് കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും രണ്ടാമത് പരിഗണിക്കാന്‍ കോടതിക്ക് സാധിച്ചിട്ടില്ല. ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം വന്ന് അന്വേഷിച്ച് അവസാനമാണ് അമീറുല്‍ ഇസ്ലാമാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് പറയുന്ന മറ്റുള്ളവരെ പറ്റി ഒരു അന്വേഷിക്കാനും അന്വേഷണ സംഘം തയ്യാറായിട്ടില്ല'- ആളൂര്‍ പറഞ്ഞു.'അന്നത്തെ എസ് ഉണ്ണി രാജനും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. കേസ് ശാസ്ത്രീയമായ രീതിയിലും അന്വേഷിക്കപ്പെട്ടിട്ടില്ല.

സുപ്രീം കോടതി വിധിയിലെ ഓരോ കാര്യങ്ങളും പരിശോധിക്കണം. അപ്പീലില്‍ അക്കമിട്ട് എല്ലാം പറഞ്ഞിട്ടുള്ളതാണ്. ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളത്. ഒരു കിളുന്ത് പയ്യനായ അമിറുല്‍ ഇസ്ലാം ശക്തനായ വ്യക്തിയെ കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കും. ആരോ ചെയ്ത കുറ്റം അന്വേഷിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല'-ആളൂര്‍ വ്യക്തമാക്കി.2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അതേവര്‍ഷം ജൂണ്‍ പതിനാറിനാണ് പ്രതി പിടിയിലായത്.മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. താന്‍ നിരപരാധിയാണ്. തനിക്കെതിരെയുള്ള തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണ്. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ ആണ്. യുവതിയെ മുന്‍പരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുള്‍ ഇസ്ലാമിന്റെ ഹര്‍ജിയിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (52 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends