Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ

20 MAY 2024 08:43 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തമിഴ്നാടിന്‍റെ തെക്കന്‍ തീരദേശത്തിന് മുകളിലായി ചക്രവാതചുഴിയും ഇവിടെനിന്ന് വടക്കന്‍ കര്‍ണാടകവരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ വ്യാപകമാകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുമ്പോള്‍ സാധാരണക്കാര്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ജില്ലയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമായി. തമ്പാനൂര്‍ ജംഗ്ഷന്‍ ഉള്‍പ്പെടെ പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ടാണ്. ചാലകമ്പോളത്തിലേക്കുള്ള വഴികളിലും വെള്ളം കെട്ടിക്കിടക്കുന്നു. വെള്ളം ഒഴുകേണ്ട പാര്‍വതി പുത്തനാറിന്റെ അവസ്ഥ ശോചനീയമാണ്.

വെള്ളക്കെട്ടുകള്‍ രൂപപ്പെടുമ്പോള്‍ അതിന്റെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ഇടപെട്ട് വേണ്ട നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡുകള്‍ കുഴിച്ചിട്ടതോടെ ഈ ഭാഗത്ത് അപകടകരമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീട്ടുപകരണങ്ങളടക്കം നശിച്ചു.

പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുര്‍ന്നു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രേദശങ്ങളിലെല്ലാം വെള്ളം കയറുകയാണ്. മരങ്ങള്‍ കടപുഴകി വീണത് പലയിടത്തും ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. ജില്ലയില്‍ മൂന്നുനാള്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22-ഓടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം കേരളത്തിൽ മഴ തുടരുന്നതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തന്നെ തുടരും. പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ട് തന്നെയായിരിക്കും. ആലപ്പുഴയിലെ റെഡ് അലര്‍ട്ട് പിൻവലിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്.

മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കനത്ത മഴ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്കും തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (47 minutes ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (1 hour ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (1 hour ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (1 hour ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (1 hour ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (1 hour ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (1 hour ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (1 hour ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (2 hours ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (2 hours ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (2 hours ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (3 hours ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (3 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (4 hours ago)

Malayali Vartha Recommends