സരിതയെ ഒന്നുകണ്ടാല്‍ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥന്‍

സരിതയെ ഒന്നുകണ്ടാല്‍ മതി അത് സരിതയുടെ ആരാധകരാകുമെന്ന് പോലീസിനെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കി. സരിത എസ് നായരെ ഒരിക്കലെങ്കിലും പരിചയപ്പെടാനോ അരമണിക്കൂര്‍നേരം സംസാരിക്കാനോ അവസരം ലഭിച്ചവര്‍ക്ക് സരിതയെ മറക്കാന്‍ കഴിയില്ലെന്നാണ് സോളാര്‍ക്കേസ് അന്വേഷിച്ച ഈ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. രൂപ ഭംഗികൊണ്ടും വക് സാമര്‍ത്ഥ്യം കൊണ്ടും സരിത തങ്ങളെ ആഘര്‍ഷിച്ചിരുന്നുവെന്ന് പലരും സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയിരുന്നു.
നേരത്തെ ജിക്കുമോനും സരിതയെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നീട് മറക്കില്ലെന്ന് വ്യത്മാക്കിയിരുന്നു. സോളാര്‍ മാനേജിംഗ് ഡയറ്ടര്‍ എന്ന നിലയിലാണ് സംസാരിച്ച് തുടങ്ങിയത്. സരിതയുമായി ബിസ്‌നസ് കാര്യങ്ങളും കുടുംബ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ജിക്കുമോന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരിപാടി അറിയുന്നതിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. രണ്ടു തവണ സെക്രട്ടറിയേറ്റില്‍ വച്ച് സംസാരിച്ചിട്ടുണ്ട്. ഒരു തവണ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കണ്ടു. പിന്നീട് വിളിച്ച് സരിതയെ വിളിച്ച് സൗഹൃദപരമായി സംസാരിച്ചു തുടങ്ങി. സരിതയുടെ ഭര്‍ത്താവ് വിദേശത്താണെന്നും ഉടന്‍ വിവാഹമോചനം നേടും എന്നും പറഞ്ഞിരുന്നു.
സരിതയെ രാത്രികാലങ്ങളില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. സരിതയോട് ലൈംഗികകാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായ മറുപടിയാണ് ലഭിച്ചിരുന്നത്. ഫോണ്‍ വിളിക്കുമ്പോള്‍ സരിത സ്വയം ശരീര വര്‍ണന നടത്താറുണ്ടായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും നോട്ടമാണ് തട്ടാതെയും മുട്ടാതെയും നടക്കാന്‍ ബുദ്ധിമുട്ടാണെന്ന് സരിത പറഞ്ഞു.' ഈ സൗന്ദര്യം കണ്ടാല്‍ ആരു തട്ടാതിരിക്കും' എന്ന് മറുപടി നല്‍കിയതായും ജിക്കുമോന്‍ നല്‍കിയ മൊഴിനല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ശരിവച്ചുകൊണ്ടാണ് ഐപിഎസ് ഉദ്യോഗസ്ഥനും മൊഴികൊടുത്തിരിക്കുന്നത്.
സരിത ജയിലില്‍ വച്ചെഴുതിയ 21 പേജുള്ള കത്ത് പിടിച്ചെടുക്കാതിരുന്നത് അത് ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 126ാം വകുപ്പിന് വിരുദ്ധമായതുകൊണ്ടാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























