പിണറായിയുടെ ജാഥ തിരുവനന്തപുരത്ത് എത്തും മുമ്പ് ജയരാജനെ സിബിഐ പൊക്കും, കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തു

പിണറായിയുടെ കേരള രക്ഷാമാര്‍ച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നതിന് മുമ്പ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ പിടികൂടാന്‍ സിബി ഐ. ഇതിന്റെ ഭാഗമായി സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് 25ാം പ്രതിയാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയരാജനെ പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെതിരെ കേസില്‍ യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ 24 പ്രതികളെയാണ് പട്ടികയില്‍ ചേര്‍ത്തിരുന്നത്.
ജയരാജന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരുന്നത്. ജയരാജനെതിരൊയ തെളിവുകള്‍ നല്‍കാനും സി.ബി.ഐ തയ്യാറായിരുന്നുല്ല. അതുകൊണ്ടുതന്നെ ജയരാജന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം, സി.ബി.ഐ നീക്കം മണത്തറിഞ്ഞ് സി.പി.എം പ്രതിരോധ നടപടി ആരംഭിച്ചിരുന്നു. ഇതിനകം തന്നെ ജയരാജന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഭയം തേടി. കേസിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയരാജന് അവധി നല്‍കി എം.വി ജയരാജന് ചുമതല നല്‍കാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേരുന്നതിനിടെയാണ് പി.ജയരാജനെതിരെ സി.ബി.ഐ തീരുമാനം വന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െ.റ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























