Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് സഖാവ് എം.വി.ജയരാജൻ...യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം..തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും ജയരാജൻ...

12 JUNE 2024 03:50 PM IST
മലയാളി വാര്‍ത്ത

കാപ്സ്യൂളുകൾ ഒന്നും പണ്ടത്തെ പോലെ ഫലിക്കുന്നില്ല. പണ്ടൊക്കെ യുദ്ധം നേരിട്ടായിരുന്നെങ്കിൽ . ഇത് ചില രാഷ്ട്രീയ വിവാദങ്ങൾ കത്തുന്നത് സോഷ്യൽ മീഡിയ പേജുകളിലാണ്. അത് കൊണ്ട് തന്നെ എല്ലാം പാർട്ടിക്കും അത് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ നോക്കാനായിട്ട് വമ്പന്മാർ തന്നെയുണ്ട്. അത് വഴിയാണ് പലതും നടക്കുന്നത്. എന്നാൽ ഇത്തരം, പാർട്ടി ഗ്രൂപ്പുകൾ എല്ലാം പാർട്ടിക്ക് ഉണ്ടാക്കി വയ്ക്കുന്ന തലവേദനകൾ നിസാരമല്ല. പല പേരിലും പല ഭാവത്തിലും നിരവധി ഗ്രൂപ്പുകൾ ഉണ്ട് . ഏതായാലും ആ ഗ്രൂപ്പുകളെ എല്ലാം തള്ളി പറഞ്ഞു കൊണ്ട് രംഗത്ത് വരികയാണ് സഖാവ് എം.വി.ജയരാജൻ. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജൻ.

 

സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ജയരാജൻ 1,08,982 വോട്ടിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടകളിൽ അടക്കം കോൺഗ്രസ് മുന്നേറിയത് പാർട്ടിയെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം.‘‘സമൂഹമാധ്യമങ്ങൾ മാത്രം നോക്കി നിൽക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാൻ ഇടയായി.

പാർട്ടി പ്രവർത്തകരും ഇടതുപക്ഷ പ്രസ്ഥാനത്തോടു കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി.‘‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്.‘‘അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’’– ജയരാജൻ പറഞ്ഞു.

 

ഏതായലും സഖാവിന്റെ ന്യായീകരണങ്ങൾ എല്ലാം തന്നെ കൊള്ളാം. വളരെ നന്നായിട്ടുണ്ട്. പാർട്ടി അപ്പാടെ തകർന്നടിഞ്ഞു സോഷ്യൽ ഗ്രൂപ്പിലെ പോരാളി ഷാജിയെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുക .നിങ്ങൾ അധികാരമുള്ള ജനനന്മ ചെയ്യുവാൻ തെരഞ്ഞെടുക്കപ്പെട്ട നേതാക്കന്മാർ എല്ലാവരും നല്ല കാര്യങ്ങളൊക്കെ ചെയ്തത് ജനഹൃദയം കീഴടക്കിയവരാണല്ലോ .ചെയ്തുകൂട്ടുന്ന ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് ന്യായീകരിച്ച് നാട്ടിൻ പുറത്തുള്ള പാർട്ടി അനുഭാവികൾ ആത്മാഭിമാനം നഷ്ടപ്പെട്ടവനായി എന്നുള്ളത് അറിയുന്നില്ലേ?

 

എന്തിനും ഏതിനും അഹങ്കാരമാണ് . അത് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ മുതൽ കോളേജുകളിൽ കാണിച്ചു കൂട്ടുന്നത് എടുത്താൽ നമ്മൾക്ക് മനസിലാകും. ഭരിക്കുന്നത് ഞങ്ങൾ ആണ് എന്നുള്ള അഹങ്കാരത്തിൽ ആണ് കോളേജുകളിൽ ആൾക്കൂട്ട വിചാരണയും അതിക്രൂരമായ പീഡനങ്ങളും നടത്തി കൊണ്ട് ഇരിക്കുന്നത്. ഇതിൽ ആരുടേങ്കിലും ജീവൻ നഷ്ട്ടപെടുമ്പോൾ മാത്രം പുറം ലോകം അറിയും. ഇവരൊക്കെ തന്നെയാണ് നാളെ മന്ത്രിയും എം എൽ എ യുമായി പാർട്ടി തിരഞ്ഞെടുക്കുന്നത്. അത്രമേൽ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു ഈ പ്രസ്ഥാനത്തെ. ജനം അത് തിരിച്ചു തരികയാണ് അപ്പോഴും അഹങ്കാരത്തിന് യാതൊരു കുറവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends