Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്കല ന്യൂ ജംഗിള്‍ റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

10 JULY 2024 11:32 AM IST
മലയാളി വാര്‍ത്ത

വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്. യുവതിയും റിസോര്‍ട്ടുടമയും അടക്കം 11 പ്രതികളാണ് ഹാജരാകേണ്ടത്.


റിസോര്‍ട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മുണ്ടയില്‍ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , സലീം (25) , നാച്ച എന്ന നാദിര്‍ഷ് (23) , ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മാവിന്‍ മൂട് ഷൈജു (37) , ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.
ആറ്റിങ്ങല്‍ ഡിവൈ എസ് പി തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ ന്നാണ് കോടതി ഉത്തരവ്.

തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
2022 നവംബര്‍ 19 ന് വര്‍ക്കല പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ തുടരന്വേഷണം നടത്തുകയാണെന്ന വിവരത്തിന് ആറ്റിങ്ങല്‍ ഡിവൈഎസ്പി 2023 മെയ് 29 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാവശ്യപ്പെട്ടത്.


എന്‍ ഡി പിഎസ് കേസുകളില്‍ കുറ്റകൃത്യം കണ്ടു പിടിച്ച ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ ആള്‍ ആകുന്നത് ആശ്യാസകരമല്ലെന്നും കേസിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തില്‍ പ്രതികള്‍ വിചാരണ കോടതികളില്‍ കുറ്റവിമുക്തരാക്കല്‍ ഹര്‍ജി സമര്‍പ്പിച്ച് വിചാരണ കൂടാതെ വിടുതല്‍ നേടിയിരുന്നു.


ഇതിന് പിന്നാലെയാണ് ഡിറ്റക്ടിംഗ് ഓഫീസര്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ പോലീസ് മേലുദ്യോഗസ്ഥന്‍ തുടരന്വേഷണ അപേക്ഷ സമര്‍പ്പിക്കുന്ന കീഴ്വഴക്കമുണ്ടായത്.

2022 ഫെബ്രുവരി 11 മുതല്‍ തടവറക്കുള്ളില്‍ കഴിഞ്ഞ പ്രതികള്‍ക്ക് 3 മാസത്തോളം കഴിഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്.
2022 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32ഛ കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും മുഖ്യപ്രതികള്‍ സാമ്പത്തിക സഹായം ചെയ്ത് പണം മുടക്കി വാങ്ങി സൂക്ഷിച്ച് വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികളാണ് റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. എന്നാല്‍ പതിനൊന്നാം പ്രതിയായി ഷിനു എന്ന തമ്പിയെ കൂടി ഉള്‍പ്പെടുത്തിയാണ് 2022 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (4 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (18 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (34 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (2 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends