സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ; സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെകെ രമ എം എൽ എ; പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ്ജിന്റെ മറുപടി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ. പ്രതിപക്ഷം ആണ് വിഷയം ഉന്നയിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെകെ രമ എം എൽ എ ആരോപിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയുംവകുപ്പ് വീണ ജോർജിനായതിനാൽ ആ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ വീണയെ ഏൽപ്പിച്ച് മുഖ്യൻ ഒഴിഞ്ഞു മാറി. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു.
പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 2 പ്രതികൾ അറസ്റ്റിലായി.കാലടി കോളേജിലെ പെൺ കുട്ടികളുടെ ഫോട്ടോ പ്രചഠിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു മന്ത്രി വീണയുടെ ജോർജ്ജിന്റെ വാക്കുകൾ കേൾക്കാം ;-
https://www.facebook.com/Malayalivartha