ചോക്ലേറ്റ് കഴിക്കുന്നതുപോലെ പെണ്‍കുട്ടികള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് കേരളത്തില്‍ വര്‍ദ്ധിക്കുന്നു

കേരളത്തില്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ചോക്ലേറ്റ് കഴിക്കുന്ന ലാഘവത്തോടെയാണ് പെണ്‍കുട്ടികള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകളില്‍ ഉണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആരോഗ്യസ്ഥാപനങ്ങള്‍ വഴി അന്‍പതിനായിരത്തോളം ഗുളികള്‍ വിതരണം ചെയ്തപ്പോള്‍ സ്വകാര്യ മെഡിക്കല്‍സ്‌റ്റോറുകള്‍ വഴി ലക്ഷങ്ങളുടെ ഗുളികകളാണ് വിറ്റഴിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി ഗര്‍ഭധാരണം സംഭവിക്കാതിരിക്കാനാണ് പൊതുവേ ഈ ഗുളിക ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധം കഴിഞ്ഞ് 72 മണിക്കൂറിനകം ഈ ഗുളിക കഴിക്കണമെന്നാണ് കമ്പനികള്‍ തന്നെ പറയുന്നത്. സമയം കഴിയും തോറും ഇതിന്റെ ഫലം കുറയും.മാത്രമല്ല 80,90ശതമാനം വരെ മാത്രമേ സംരക്ഷണം നല്‍കുവെന്നാണ് കമ്പനികള്‍ തന്നെ പറയുന്നത്.
കൗമാരമോഹങ്ങള്‍ അതിരില്ലാതെ പായുബോള്‍ വര്‍ദ്ധിച്ചുവരുന്ന ഈ അപകടം കണ്ടില്ലെന്ന് നടിക്കുകയാണ ്അധികൃതര്‍. ഗര്‍ഭധാരണം ഇല്ലാതാക്കാനുള്ള എളുപ്പവഴിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇതിന്റെ ദുരുപയോഗം ആശങ്കയുളവാക്കുന്നതായും വിദഗ്തര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഗുളികകള്‍ അമിതമായി കഴിക്കുന്നത് സ്രീകളില്‍ ഇത് ശാരീരിക മാറ്റങ്ങള്‍ക്കിടയാക്കും. ഇത്തരം ഗര്‍ഭനിരോധന ഗുളികകളിള്‍ അടങ്ങിയിരിക്കുന്നത് ഹോര്‍മോണുകളാണ്. ഇത് ശരീരത്തില്‍ ചെന്ന് പ്രവര്‍ത്തിക്കുബോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളണ് സ്ത്രീകളില്‍ ഉണ്ടാക്കുന്നത്.
ബ്ലീഡിംഗ് നിയന്ത്രിക്കാനാകാതിരിക്കുക, ആര്‍ത്തവ പ്രശ്‌നം, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയുമായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ഡോക്ടര്‍മാരും പറയുന്നു.കൗമാരക്കാരായ പെണ്‍കുട്ടിളാണ് ഇത്തരം പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഗുളികകളുടെ ഗുരുപയോഗം വര്‍ദ്ധിക്കുന്നതായും ഭവിയില്‍ കുട്ടികള്‍ ഉണ്ടാകാതിരിക്കുക, ഗര്‍ഭാശയ ക്യാന്‍സര്‍, അമിത വണ്ണം ഇന്നിവ ഇതുമൂലം ഉണ്ടാകുന്നതായും വിദഗ്തര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























