സരിതയുടെ മൊഴി തള്ളി ഉമ്മന്‍ചാണ്ടി; രണ്ടു ലക്ഷം രൂപ നല്‍കാന്‍ ഗതിയാല്ലാത്ത സരിത എങ്ങനെ കോടികള്‍ നല്‍കി ?

1.90 കോടി രൂപ തനിക്ക് കൈക്കൂലി നല്‍കിയെന്ന് സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നായര്‍ നല്‍കിയ മൊഴി തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിതാശ്വാസ നിധിയിലേക്ക് സരിത നല്‍കിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങുകയാണ് ഉണ്ടായത്. സരിതയുടെ മൊഴി അടിസ്ഥാന രഹിതമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കൈക്കൂലി നല്‍കിയെന്ന് പറയുന്ന സരിതയും അവരുടെ കമ്പനിയും ഇതുവഴി എന്ത് നേടിയെന്ന് ചോദിച്ചു. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ഒരാള്‍ കോടികള്‍ നല്‍കിയെന്ന ആരോപണം ജനങ്ങള്‍ വിശ്വസിക്കില്ല. സാമാന്യബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ഒരു രൂപയുടെ നേട്ടമോ നഷ്ടമോ സര്‍ക്കാരിന് ഉണ്ടായിട്ടില്ല എന്നും കുറ്റാരോപിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു . താന്‍ എല്ലാ സഹായവും നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍, തന്റെ ഒരു ലെറ്റര്‍പാഡ് സംഘടിപ്പിക്കാന്‍ സാധിക്കാത്ത ഇവര്‍ വ്യാജ ലെറ്റര്‍ പാഡ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























