Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

സരിതയുടെ ആരോപണം പ്രതികൂട്ടിലാക്കിയത് ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് പരാതിയുമായി ഘടകകക്ഷികള്‍

27 JANUARY 2016 03:22 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

സരിതയുടെ അരോപണവും മന്ത്രി കെ ബാബുവിന്റെ രാജിയും, ആഭ്യന്തരമന്ത്രിയെ അറിയിക്കാതെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ആ വകുപ്പിലെ പ്രശ്‌നങ്ങള്‍ സ്വന്തം നിലയില്‍ കോടതിയിലെത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ഐ ഗ്രൂപ്പ്.പ്പും പ്രമുഖ ഘടകക്ഷികളും പരാതിയുമായി രംഗത്ത്. ഇങ്ങനെ ഒരു മന്ത്രിസഭ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അവരുടെ നിലപാട്. മന്ത്രി രമേശ് ചെന്നിത്തലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിപ്പിക്കുകയാണ്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോടതിവഴി തീര്‍ക്കാനാണ് ഭാവമെങ്കില്‍ അത് ഹൈക്കമാന്‍ഡ് വരെപോകുമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കോടതിയെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാക്കുന്നത് പാര്‍ട്ടിക്ക്തന്നെ ദോഷം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. മാത്രമല്ല, മുഖ്യമന്ത്രി തന്റെ നടപടിയിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെയില്ലാതായെന്ന അഭിപ്രായവും ഐ ഗ്രൂപ്പിനുണ്ട്. എന്തുവന്നാലും നേരിടാന്‍ തയാറാണെന്ന നിലപാടിലാണ് എ ഗ്രൂപ്പും. ഇനി ഈ കേസിന്റെ കാര്യത്തില്‍ രമേശ് തലപുണ്ണാക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
ബാര്‍ക്കോഴ കേസിലെ തൃശൂര്‍ വിജിലന്‍സ് കോടതിവിധി സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അപ്രതീക്ഷിതിമായി അഡ്വക്കേറ്റ് ജനറല്‍ രംഗത്തുവന്നതോടെയാണ് ഗ്രൂപ്പ് പോരിന് പുതിയ തലം വരുന്നത്. വിജിലന്‍സിന്റെ ചുമതലവഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തലയോട് മാത്രമല്ല, ആ വകുപ്പുമായി ബന്ധപ്പെടുകപോലും ചെയ്യാതെയാണ് ശനിയാഴ്ചയുണ്ടായ വിധി സ്‌റ്റേ ചെയ്യാന്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ എ.ജി.ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. ഇന്നലെവരെ വിധി നീതിപൂര്‍വമല്ലെന്ന് നടത്തിക്കൊണ്ടിരുന്ന പ്രചരണമാണ് ഇതോടെ അവസാനിച്ചത്. മാത്രമല്ല, എ.ജി. എന്ന ഭരണഘടനാസ്ഥാപനത്തോട് കോടതി മാന്യതപുലര്‍ത്തിയതുകൊണ്ടുമാത്രമാണ് ഇന്നലെ സര്‍ക്കാര്‍ അപമാനിതരാകുന്നതില്‍ നിന്നും ഒഴിവായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരുകേസിന്റെ വാദത്തിനിടയില്‍ എ.ജി. പൊടുന്നനെ ഈ വിധിസ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നിരിക്കുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇല്ലെങ്കില്‍ വിജിലന്‍സിന്റെ കൂടി ചുമതലയുള്ള ആഭ്യന്തരവകുപ്പാണ് ഇക്കാര്യം ചെയ്യേണ്ടത്. അതിനുള്ള സാവകാശം നല്‍കുകയോ, അഭിപ്രായം ആരായുകയോ പോലും ചെയ്യാതെയായിരുന്നു നടപടി. നേരത്തെ മാണിയുടെ കാര്യത്തിലും ഇതേ കാര്യമാണ് സംഭവിച്ചത്. അന്ന് മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് മാണിയോട് ഹൈക്കോടതിയില്‍ പോകേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ രമേശിനെ വിശ്വാസത്തിലെടുക്കാതെ മാണിയും ഉമ്മന്‍ചാണ്ടിയും കൂടിയാണ് കോടതിയില്‍ പോകണമെന്ന് ശാഠ്യം പിടിച്ചത്. അതാണ് മാണിയുടെ രാജിക്ക് വഴിവച്ചതെന്നും ഐ ഗ്രൂപ്പ് പറയുന്നു. ഇത്തരത്തില്‍ വകുപ്പിനുള്ളില്‍ കയറി കളിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. തന്റെ മന്ത്രിസഭയിലെ ഒരംഗത്തോട് അവിശ്വാസം പുലര്‍ത്തിക്കൊണ്ട് ഇത്തരത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന് തന്നെയായിരിക്കും തിരിച്ചടിയുണ്ടാക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമല്ല,കോണ്‍ഗ്രസ് പാര്‍ട്ടിയെത്തന്നെ താറടിച്ചുകാണിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലേക്കാണ് ഐ ഗ്രൂപ്പ് നീങ്ങുന്നത്. ബാര്‍ക്കോഴ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും മന്ത്രിയെന്ന നിലയില്‍ രമേശ് ഇടപെട്ടിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. എല്ലാ തീരുമാനങ്ങളും എടുത്തത് വിജിലന്‍സായിരുന്നു. അതിന് അദ്ദേഹത്തെ തൂക്കിലേറ്റാനാണ് ഭാവമെങ്കില്‍ അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്‌നമില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കോടതിയെ മറയാക്കുന്ന നടപടി അപകടകരമാണ്. അത് പാര്‍ട്ടിയെ പാതാളത്തിലെത്തിക്കും. ഇത് തുടരാനാണ് ഭാവമെങ്കില്‍ പ്രശ്‌നം ഹൈക്കമാന്‍ഡ് വരെ പോകുമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ വിശ്വാസമില്ലെങ്കില്‍ പുറത്താക്കുകയോ, ആ മന്ത്രിസഭ പിരിച്ചുവിടുകയോ ആണ് മുഖ്യമന്ത്രിചെയ്യേണ്ടത്. ഇപ്പോഴത്തെ നടപടി മന്ത്രിസഭയുടെ അടിസ്ഥാനതത്വമായ കൂട്ടുത്തരവാദിത്വം പോലും കാറ്റില്‍പ്പറത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (28 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (30 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (36 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (43 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends